തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. രഞ്ജിത്തിനാണ് വെടിയേറ്റ് പരിക്കേറ്റത്. ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം. പരിക്ക് ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി ചെയ്യുന്നതായും, സജീവ് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.