ജോഹന്നാസ്ബര്‍ഗ്ഗ്: ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്‍ ഹാര്‍ദിക്...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ദുബായില്‍ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനിയാണ്...
തിരുവനന്തപുരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയാണ് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വന്‍ സാമ്പത്തിക ഇടപാടിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള സി.പി.എം നീക്കത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊലീസ് മുഖ്യമന്ത്രിക്ക് എതിരാണോ എന്ന് സംശയമുണ്ട്. സി.പി.എമ്മിന്റെ...
അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, ലോക രാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ചുവെന്നതില് സംശയമില്ല. വിവാദപരവും ആശങ്കാജനകവുമായ നിലപാടുകളിലൂടെ ലോക സമൂഹത്തെ അനിശ്ചിതത്വത്തിലും അസ്വസ്ഥതയിലേക്കും തള്ളിവിട്ട അത്ഭുത പ്രതിഭാസം. അടുത്ത മൂന്ന് വര്‍ഷം കൂടി...
ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും ദേശഭക്തിയുടെയും ദേശീയതയുടെയും മുഖംമൂടിഅണിഞ്ഞ് രാജ്യത്തെ വീണ്ടുമൊരു ശൈഥില്യത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് വിലപിക്കപ്പെടുമ്പോഴാണ് സാമ്പത്തികമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മൂടുപടംകൂടി അഴിഞ്ഞുവീണിരിക്കുന്നത്. അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ 73 ശതമാനം...
പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ...
കുവൈത്തില്‍ 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ അവസരം ലഭിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്...
ഇസ്തംബൂള്‍: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്ന കുര്‍ദിഷ് വൈ.പി.ജി പോരാളികളുടെ കൂട്ടത്തില്‍ ബ്രിട്ടീഷുകാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ അഫ്രീന് നഗരത്തില്‍ കുര്‍ദിഷ് പോരാളികളോടൊപ്പമാണ് ഇവരുള്ളതെന്ന് ബി.ബി.സി പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പ് എന്നാണ്...
കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ചാവേറാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഓഫീസിലേക്ക് അക്രമികള്‍...