ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്ത മുട്ടക്കും പാലിനും ഫണ്ടു നല്‍കിയില്ലെന്ന് ആക്ഷേപം.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് ശീതളിമയില്‍ ജോലിചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് എ.സി വാങ്ങുന്നു.
പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിലാണ് ഇദ്ദേഹം നടപടി നേരിട്ടത്.
ഒരുമാസത്തോളം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അവസാന മണിക്കൂറുകളിലും ഒപ്പിടാന്‍ തയാറാകാതെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് പുതുക്കി നല്‍കാതെ രാജ്ഭവന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ആറു നിയമങ്ങള്‍ ഭേദഗതിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് പുന:സ്ഥാപിക്കപ്പെടും....
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപയാണ് വര്‍ധിച്ചത്.ഇതൊടെ പവന് 38,360 രൂപയായി.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4795 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.കഴിഞ്ഞ ദിവസം സ്വര്‍ണ്ണ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്നുണ്ടാകും.
ഇന്ത്യയുമായി ഖാന് അബ്ദുല്‍ ഗഫ്ഫാര്‍ ഖാന് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1969ല്‍ ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന് നെഹ്റു അവാര്‍ഡ് നല്കി.
ഇന്ന് ലോക രാജ്യങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പണപ്പെരുപ്പം ആണ്. സാധാരണയായി ഇത് അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുമ്പോള്‍ ഈ പ്രാവശ്യം അത് വികസിത രാജ്യങ്ങളെയും അതിശക്തമായി ബാധിച്ചിരിക്കുന്നു.
പുതിയ തലമുറക്ക് പ്രചോദനമാണ് എല്‍ദോയും മുരളിയും അബ്ദുല്ലയുമെല്ലാം കരസ്ഥമാക്കിയ നേട്ടങ്ങള്‍.