ടെന്‍ഷനും ദേശ്യവുമെല്ലാം മനുഷ്യ സഹജമാണ്. പക്ഷെ, അദ്ദേഹം ദേശ്യപ്പെടുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വരുന്ന ആരെയും വലുപ്പ ചെറുപ്പമില്ലാതെ പരിഗണിച്ചു; സഹായിച്ചു.
രാത്രി 12 വരെ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടർന്ന ശേഷമായിരുന്നു ഖബറടക്കം.
ഖബറടക്കം അല്പസമയത്തിനകം
നാളെ രാവിലെ 9 മണിയോടുകൂടി പാണക്കാട് ജുമാ മസ്ജിദിൽ ജനാസ മറവ് ചെയ്യും.
മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു
മയ്യിത്ത് നിസ്കാരത്തിന് ടൗണ്‍ ഹാളില്‍ സൗകര്യമുണ്ടാകും.
ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സമസ്തക്ക് കീഴിലുള്ള മദ്രസകള്‍ക്കും അല്‍ബിറ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും നാളെ (7/03/2022) അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി അനുശോചിച്ചു പണ്ഡിതന്, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തു സൂക്ഷിച്ച മഹാനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ ശബ്ദമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.