Culture
മരണസെല്‍ഫി; കുളത്തില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. എന്‍.സി.സി ട്രക്കിങ്ങിനെത്തിയ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മുങ്ങി മരിച്ചത്. ഒരുമിച്ച് നീന്തല്‍ കുളത്തില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂടെയുള്ള വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങിത്താണുപോകുകയായിരുന്നു. എന്നാല്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂട്ടുകാരന്റെ മരണ വെപ്രാളം ആരും അറിഞ്ഞില്ല. ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം.
ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്(17). ശനിയാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തി. വിശ്വാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ഇയാള്‍ക്ക് നീന്തല്‍ അറിയല്ലായിരുന്നു.
കുളത്തില്‍ വച്ച് ഇവര്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തില്‍ മുങ്ങിപ്പോയത്. എന്നാല്‍ ഇത് സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നില്ല. നീന്തല്‍ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.
കോളേജ് അധ്യാപകരുടേയും എന്‍സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചുകൊണ്ട് കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. ക്യാമ്പിന് പുറത്ത് പോകുമ്പോള്‍ സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു.
കേസില്‍ പോലീസ് എന്‍സിസി യൂണിറ്റിന്റെ ചുമതലയുളള അധ്യാപകന്‍ ഗിരീഷിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
Film
നിയമക്കുരുക്ക് അഴിഞ്ഞു; ‘ജനനായകന്‍’ ഇനി തിയേറ്ററിലേക്ക്
സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
ചെന്നൈ: വിജയ് നായകനായ ചിത്രം ‘ജനനായകന്‍’ സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അവസാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് കഴിയും.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിറ്റ് ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യത്തോടെയാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്‌മണ്യന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി കോടതിക്ക് കത്ത് നല്‍കി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി എത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടര്‍ന്നാല്‍ റിലീസ് കൂടുതല്‍ വൈകുമെന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ച് വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനല്‍കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
-
kerala1 day ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala1 day agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
News1 day ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala1 day agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
kerala2 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film1 day ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്ഐടി ഹൈക്കോടതിയില്‍
-
Cricket1 day agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യത
