ശ്വാസതടസത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ തോമസ് ഐസക്ക്, ഇപി ജയരാജൻ എന്നിവർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
ഷോപ്പിംഗ് മാൾ ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ലുലു മാൾ അടയ്ക്കേണ്ടി വന്നത്. ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്.
പായ്ക്കറ്റുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശൂരിന് ശേഷം ജിപിഎസ് സംവിധാനം തകരാറിലായി എന്ന ആരോപണമുണ്ടായിരുന്നു
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ആഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. www.lsgelection.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.
വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ മിഷനില്‍ സിബിഐ അന്വേഷണം വരുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും
ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പള്ളത്താംകുളങ്ങര ബീച്ചിലേക്കു എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണ് മൃതദേഹം കണ്ടത്. ചെറായി പാഞ്ചാലത്തുരുത്തു കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകനാണ് കൊല്ലപ്പെട്ട പ്രണവ്.
ആളുകള്‍ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്‍ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം പോസ്റ്റിടാന്‍ ഉത്തമമാണ്.
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത് പ്രതികൂല ഫലമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റെയ്ന് ഏഴ് ദിവസമാക്കി. ഏഴ് ദിവസത്തിന് ശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റെയ്നില്‍ കഴിയണം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണം....