സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ ന്യായീകരിക്കാനുള്ള പെടാപാടിലാണ് സി.പി.എം ഇപ്പോള്‍
ലഹരി ഇടപാടിനും ഹോട്ടല്‍ തുടങ്ങുന്നതിനുമുള്ള അനൂപിന്റെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ബിനീഷിന്റെ ചിത്രം തെളിഞ്ഞു വന്നത്
സോളാര്‍കേസില്‍ അന്നത്തെ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാടുനീളെ സമരപരമ്പരതീര്ത്തവരുടെ നേതാവിന് ഇന്ന് അതിനേക്കാള്‍ വലിയ ആരോപണം നേരിടുമ്പോഴും സ്വന്തം നാവ് വിഴുങ്ങേണ്ടിവരുന്നു
നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളേണ്ടത് അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും മയക്കുമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന ചോദ്യം ഉയരുന്നു
‘ഓരോ പാര്‍ട്ടി അംഗവും പൊതുജനങ്ങളുടെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. വരുമാനത്തില്‍കവിഞ്ഞ സ്വത്ത് സമ്പാദനത്തിനെതിരെ പാലക്കാട്, കൊല്‍ക്കത്ത പ്ലീനങ്ങള്‍ നിര്‍ദേശിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. കമ്യൂണിസ്റ്റ്മൂല്യങ്ങളില്നിന്നുള്ള വ്യതിചലനം സംബന്ധിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ പാര്‍ട്ടിഘടകങ്ങള്‍...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മനുഷ്യ നന്മയുടെയും സംസ്കാരത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും ജീവിത പാഠങ്ങള്‍ ലോകത്തിനുപരിചയപ്പെടുത്തിയ പ്രവാചകന് മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള ഓരോ സ്മരണയും ലോകത്തെ പുതുക്കലാണ്. അപരന് ഗുണത്തിനായി ആഗ്രഹിക്കുന്ന...
സംവരണ വിഷയത്തില്‍ എക്കാലത്തും ഏറ്റവും വലിയ കാപട്യം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയുടെ പേരാണ് സിപിഎം
തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സര്‍ക്കാരിനും പങ്കില്ലെന്ന് ഇനിയെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ ആവര്‍ത്തിക്കില്ലെന്ന് ജനത്തിന് സമാധാനിക്കാം. കഴിഞ്ഞ 115 ദിവസത്തോളം ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ആവര്ത്തിച്ചുകൊണ്ടിരുന്നതെല്ലാം പൊയ്വെടികളായിരുന്നുവെന്ന് തെളിഞ്ഞ ദിവസമാണ് ഇന്നലെ രാത്രിയോടെ കഴിഞ്ഞുപോയത്. മുഖ്യമന്ത്രിയും...
സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്