വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഫലസ്തീന് പെണ്‍കുട്ടിയെക്കൂടി ഇസ്രാഈല്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഫാത്തിമ ഹജീജി എന്ന പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. സ്കൂള്‍ വിട്ട ശേഷം ജറൂസലമിലെ അമ്മാവന്റെ വീട്ടിലേക്ക് പോകുമ്പോഴാണ്...
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് മുസ്്ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന പരാമര്‍ശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്സൈറ്റില്‍നിന്ന് നീക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രഖ്യാപനം അദ്ദേഹം പ്രസിഡന്റായ ശേഷവും വെബ്സൈറ്റില്‍ തുടര്‍ന്നിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയുടെ ഇടപെടലിനെ...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ ഗൗരവ് ഭരദ്വാജ്...
ജക്കാര്‍ത്ത: മത നിന്ദ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണാമക്ക് ഇന്തോനേഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവു വിധിച്ചു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ ഖുര്‍ആന്‍ വചനം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് പുര്‍ണമാക്കെതിരെയുള്ള...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പരീക്ഷക്ക് മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി....
ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തം. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം സൈനികരുടെയും അഭിപ്രായം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ...
കോട്ടയം: വീടിന് മുന്നില്‍ കാറിലിരുന്ന് വെള്ളമടിച്ചത് ചോദ്യം ചെയ്തതിന് വീട് കയറി ആക്രമിച്ച സംഭവത്തില്‍ കോട്ടയം എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു അറസ്റ്റില്‍. ആക്രമത്തിനിരയായ വീട്ടുകാരന് സുകു നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. കേസില്‍...
ശ്രീനഗര്‍: കസ്റ്റഡിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന് യുവതിയുടെ മെഴി. രഹസ്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ബീര്ക്കുപ്പി കുത്തിക്കയറ്റിയെന്നും യുവതി ആരോപിക്കുന്നു. കണാച്ചക് പ്രദേശത്ത് നിന്നുള്ള 25 വയസ്സുള്ള യുവതിയാണ് ജമ്മു സ്റ്റേഷന് ഓഫീസര്‍ക്കെതിരെ...
ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവായി. കോടതി ഉത്തരവ് നടപ്പിലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് സെക്രട്ടറി മാപ്പ് അപേക്ഷിച്ചത് സത്യവാങ്മൂലത്തില്‍ ആയിരുന്നു. കോടതിയലക്ഷ്യം ഒഴിവാക്കുന്നതില്‍ സെന്‍കുമാറിന്റെ അഭിഭാഷകന് ഇന്ന് എതിര്‍പ്പ്...
യുവ നടന് ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ ബാഹുബലി 2 വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റാണാ ദഗുപതിയെത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിനെകാണാന്‍ എത്തുന്നുവെന്ന സന്തോഷം റാണ...