Connect with us

News

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി

ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.

Published

on

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് കണ്ടെത്തലുകളും നടപടിപരാമര്‍ശങ്ങളും ഫലമില്ലാതെ അവസാനിക്കുന്ന പ്രവണതയ്ക്ക് ഇനി അവസാനം. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിലയിരുത്താന്‍ ഹൈക്കോടതി വ്യക്തമായ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.

വിജിലന്‍സ് ശുപാര്‍ശകളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഇതിന് ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ സേവനം ഉപയോഗപ്പെടുത്തും. വിജിലന്‍സ് എസ്.പി. വര്‍ഷത്തില്‍ നാലുതവണ ക്ഷേത്രങ്ങളില്‍ പരിശോധന നടത്തി ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഓരോ പാദവും അവസാനിച്ച് ഏഴാം ദിവസത്തിനകം റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറണം. ക്രമക്കേടുകള്‍, അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരാതികളും വിശദമായി പരിശോധിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഒരുമാസത്തിനകം ബോര്‍ഡ് അത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ച് വിവരം സ്‌പെഷ്യല്‍ കമ്മിഷണറെ അറിയിക്കണം.

നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിനൊപ്പം സ്‌പെഷ്യല്‍ കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിലയിരുത്തലും ചേര്‍ത്ത് ദേവസ്വം ബെഞ്ചിന് സമര്‍പ്പിക്കും. മേയ്, ഓഗസ്റ്റ്, നവംബര്‍, ഫെബ്രുവരി മാസങ്ങളുടെ മധ്യത്തില്‍ ബെഞ്ച് ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും.

ഇതുവരെ നടപടിയില്ലാതെ പോയ നിരവധി വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടിച്ച സംഭവം, ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മുരാരി ബാബുവിനെതിരേ നടപടി ശുപാര്‍ശ ചെയ്ത വിഷയം, ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിലെ ക്രമക്കേട്, നിലയ്ക്കലിലെ അന്നദാനത്തിലെ ക്രമക്കേടുകള്‍, ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണം മങ്ങിയ സംഭവം, വര്‍ക്കല ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്‍ണ ആലിലകള്‍ കാണാതായ സംഭവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ക്കല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെയാണു പിന്നീട് കാണാതായതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായിക്കും വിമര്‍ശനം: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

Published

on

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയതെന്ന് പുസ്തകം വിമര്‍ശിക്കുന്നുണ്ട്.

സി.പി.എം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് പ്രകാശന ചടങ്ങ് നടന്നത്.

Continue Reading

india

‘പുസ്തകം ഉദ്ധരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാവില്ല’: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം

പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥാ പുസ്തകം ലോക്‌സഭയില്‍ ഉദ്ധരിക്കാനുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

ആധുനിക കാലത്ത് പുസ്തകം ഭൗതികമായി അച്ചടിക്കുന്നത് മാത്രമല്ല പ്രസിദ്ധീകരണമെന്നും ഇ-പബ്ലിക്കേഷനുകളും പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വരുന്നതും പ്രസിദ്ധീകരണത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങള്‍ ഉള്ളതിനാലാണ് ഭരണപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.

പുസ്തകത്തിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്തേണ്ടത് നരവനെ മാത്രമാണെന്നും അദ്ദേഹമല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

 

Continue Reading

india

എസ്‌ഐആര്‍; ‘ജീവിക്കുന്നവരുടെ മരണക്കുറിപ്പ്’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍.

Published

on

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പൗരന്മാരുടെ വോട്ടവകാശം പരിശോധിക്കുന്ന പ്രക്രിയയായി എസ്‌ഐആര്‍ മാറിയിരിക്കുകയാണെന്ന് കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്‍, പക്ഷേ കമ്മിഷന്‍ ഞങ്ങളുടെ വോട്ടവകാശമാണ് പരിശോധിക്കുന്നത്. പേരിലെ അക്ഷരത്തെറ്റും വിലാസവും പരിശോധിക്കുന്നത് തെറ്റായ രീതിയിലാണ്. ഇതിനെ ‘ജീവിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച മരണക്കുറിപ്പ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

തന്റെ തമിഴ് അധ്യാപകനും രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയാണ് ഭാഷയ്ക്കും സംസ്‌കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയില്‍ നിന്ന് കോപമില്ലാതെ സംസാരിക്കാനും, പെരിയാറില്‍ നിന്ന് യുക്തിയും അണ്ണാദുരൈയില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യവും താന്‍ പഠിച്ചുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആര്‍ തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഒരു ‘ദേശീയ വിപത്താണെന്നും’ അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending