പനാജി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പനി കടുത്തതിനെത്തുടര്‍ന്നാണ് നോര്‍ത്ത് ഗോവയിലെ കാന്‍ഡോലിമിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോയാണ് പരീക്കറെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തുവിട്ടത്.
പാന്‍ക്രിയാസിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സക്കായി യു.എസില്‍ പോയ പരീക്കര്‍ സെപ്തംബര്‍ ആറിനാണ് തിരിച്ചെത്തിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയിലും കാന്‍ഡോലിമിലെ സ്വകാര്യ ക്ലീനിക്കില്‍ ചികിത്സ തേടിയിരുന്നു.