News

വീണ്ടും 1.18 ലക്ഷം കടന്ന് സ്വര്‍ണം; വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം

By Manya

February 24, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു. ഇന്ന് രാവിലെ പവന് 1,120 രൂപ ഉയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 1,18,640 രൂപയായി. കുറഞ്ഞ പണിക്കൂലി ചേര്‍ത്ത് വാങ്ങുമ്പോള്‍ ഒരു പവന് 1.50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ്.

ഇന്നലെ രാവിലെ 1,520 രൂപ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരത്തോടെ 800 രൂപ കുറഞ്ഞ് 1.17 ലക്ഷം രൂപയ്ക്കു താഴെയെത്തിയിരുന്നു. ശനിയാഴ്ചയും സമാനമായ ചാഞ്ചാട്ടം രേഖപ്പെടുത്തിരാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 880 രൂപ ഉയര്‍ന്നു. വിപണിയില്‍ തുടര്‍ച്ചയായ അസ്ഥിരതയാണ് പ്രകടമാകുന്നത്.

യുഎസ് സാമ്പത്തിക കണക്ക് വിവരങ്ങളും എലറലൃമഹ ഫെഡറല്‍ റിസര്‍വ് നയങ്ങളും ആഗോള സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വില 1 ലക്ഷം കടന്നതോടെ ആഭ്യന്തര വിപണിയില്‍ സാധാരണ ഉപഭോക്താക്കള്‍ പിന്‍വാങ്ങിയിരുന്നു. വിവാഹ വിപണിയിലും വില കൂടുമെന്ന ആശങ്ക ശക്തമാണ്.

ഇതിനിടെ, വിലവര്‍ധനവ് നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഉത്സവ സീസണുകളില്‍ സ്വര്‍ണവില ഉയരുന്നത് പതിവാണെങ്കിലും, വില നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.