More
ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി.ജെ.പി
അഹമ്മദാബാദ/ ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി 26ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രൂപാണിയെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം തെരഞ്ഞെടുത്തിരുന്നു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബിജെപിയില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു.
പ്രേംകുമാര്‍ ധുമലിന്റെയും എംഎല്‍എ ജയ്‌റാം താക്കൂറിന്റെയും അനുയായികള്‍ ഇരു ചേരിയായി തിരിഞ്ഞതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്‌റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് ഹിമാചലിലെ ബിജെപി പ്രവര്‍ത്തകര്‍ ഭിന്നിച്ചത്. സ്വന്തം നേതാക്കള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മലാ സീതാരാമനെയും നരേന്ദര്‍ തോമറിനേയും വഴി തടഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭിന്നത അറിയിച്ചത്. കേന്ദ്ര നേതാക്കളുടെ വാഹനങ്ങള്‍ക്ക് ചുറ്റും കൂടി പ്രവര്‍ത്തകര്‍ പ്രേംകുമാര്‍ ധുമലിലും ജയ്‌റാം ടാക്കൂറിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി കേന്ദ്ര നിരീക്ഷകര്‍ ഡല്‍ഹിയിലേക്കു മടങ്ങി. എം.എല്‍.എമാരെ ഒറ്റൊക്കൊറ്റക്ക് കാണാന്‍ കേന്ദ്ര നിരീക്ഷകര്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇത് ഭിന്നത കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ഭീതിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Education
സ്കൂളുകളിൽ വായന ഒരു പിരീഡാകേണ്ട സമയം
പാഠപുസ്തകങ്ങളിലൊതുങ്ങുന്ന പഠനരീതിക്കപ്പുറം, പത്രവും പുസ്തകവും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
ഇന്നത്തെ വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്. സിലബസുകളും പരീക്ഷാരീതികളും സാങ്കേതികവിദ്യയും എല്ലാം പുതുക്കപ്പെടുമ്പോഴും, കുട്ടികളുടെ അടിസ്ഥാന വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ചില ശീലങ്ങൾ പിന്നിലേക്കു പോകുന്നുവെന്നത് ഒരു വസ്തുതയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വായന. പാഠപുസ്തകങ്ങളിലൊതുങ്ങുന്ന പഠനരീതിക്കപ്പുറം, പത്രവും പുസ്തകവും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്കൂളുകളിൽ പത്രവും പുസ്തകവും വായിക്കാൻ പ്രത്യേക ഒരു പിരീഡ് അനുവദിച്ചാൽ, അത് കുട്ടികളുടെ അറിവിൽ മാത്രമല്ല, അവരുടെ ചിന്താശേഷിയിലും ഭാഷാപരമായ കഴിവുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. വായന ദിനത്തിൽ മാത്രം ഓർമ്മിക്കുന്ന ഒരു ചടങ്ങായി വായനയെ ചുരുക്കാതെ, കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്.കാരണം, വായന ഒരു ദിനാഘോഷമല്ല; അത് ജീവിതം മുഴുവൻ കൂട്ടായി നിൽക്കുന്ന ഒരു ശീലമാണ്.ഒരു കുട്ടി പത്രം വായിക്കുമ്പോൾ, അവൻ ചുറ്റുപാടുകളിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ബോധവാനാകുന്നു. വാർത്തകളിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളും നേട്ടങ്ങളും അവൻ തിരിച്ചറിയുന്നു. അതുവഴി അവനിൽ വിമർശനാത്മകമായ ചിന്തയും അഭിപ്രായങ്ങൾ രൂപപ്പെടുത്താനുള്ള കഴിവും വളരുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ആവശ്യമായ ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
പുസ്തകവായനയാകട്ടെ, കുട്ടികളുടെ മാനസികവും മാനുഷികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്. കഥകളും കവിതകളും നോവലുകളും കുട്ടികളുടെ മനസ്സിൽ കരുണയും സഹാനുഭൂതിയും സ്നേഹവും വളർത്തുന്നു. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ വായനയിലൂടെ മനസ്സിലാക്കുന്ന കുട്ടി, സമൂഹത്തിൽ കൂടുതൽ മാനുഷിക സമീപനം സ്വീകരിക്കുന്ന വ്യക്തിയായി വളരുന്നു. ഇത് പരീക്ഷമാർക്കുകളിൽ അളക്കാൻ കഴിയാത്ത, പക്ഷേ ജീവിതത്തിൽ ഏറെ വിലമതിക്കപ്പെടുന്ന ഒരു നേട്ടമാണ്.
ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതലായി മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ലോകത്താണ്. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും അസ്ഥിരവും ആഴമില്ലാത്തതുമാണ്. എന്നാൽ വായനയിലൂടെ ലഭിക്കുന്ന അറിവ് ക്രമബദ്ധവും ചിന്തയെ ഉണർത്തുന്നതുമാണ്. ദിവസേന കുറച്ചുസമയം വായനയ്ക്കായി മാറ്റിവെച്ചാൽ, കുട്ടികളുടെ ഭാഷാപരമായ കഴിവുകളും ആശയവിനിമയ ശേഷിയും സ്വാഭാവികമായി മെച്ചപ്പെടും.
സ്കൂളുകളിൽ വായനയ്ക്കായി ഒരു പിരീഡ് നിശ്ചയിക്കുന്നത് പഠനസമയം നഷ്ടപ്പെടുത്തുന്നതായി കാണേണ്ടതില്ല. മറിച്ച്, അത് പഠനത്തെ കൂടുതൽ അർത്ഥവത്താക്കുന്ന ഒരു നടപടിയായാണ് കാണേണ്ടത്. വായനയിലൂടെ ലഭിക്കുന്ന ബോധ്യവും ചിന്താശേഷിയും എല്ലാ വിഷയങ്ങളിലെയും പഠനത്തിന് സഹായകരമാണ്. അതുകൊണ്ടുതന്നെ, വായന പാഠ്യപദ്ധതിക്ക് പുറത്തുള്ള ഒരു അധികപ്രവർത്തനമല്ല; വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്.വായന ദിനങ്ങളിൽ പുസ്തകപ്രദർശനങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ആ ഒരുദിവസത്തെ ആവേശം പിന്നീട് നിലനിൽക്കാതെ പോകുന്ന സാഹചര്യം പല സ്കൂളുകളിലും കാണാം.
വായന ഒരു ദിനത്തിൽ ഒതുങ്ങുമ്പോൾ, അതിന്റെ യഥാർത്ഥ ലക്ഷ്യം നഷ്ടപ്പെടുന്നു. വായന ദിനങ്ങൾ ഓർമ്മപ്പെടുത്തലുകൾ മാത്രമാകണം; വായന കുട്ടികളുടെ സ്ഥിരശീലമാകണം.
അതിനാൽ, ഓരോ സ്കൂളിലും ഓരോ ക്ലാസ്സിലും ആഴ്ചയിൽ കുറച്ചെങ്കിലും ഒരു പിരീഡ് പത്രത്തിനും പുസ്തകത്തിനുമായി മാറ്റിവെക്കേണ്ടതുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകുകയും, അധ്യാപകർ വായനയ്ക്ക് പ്രചോദനമാകുകയും ചെയ്താൽ, അതിന്റെ ഫലം വർഷങ്ങൾക്കിപ്പുറം സമൂഹം അനുഭവിക്കും.
വായന ദിനത്തിൽ മാത്രം കുട്ടികളെ വായനയ്ക്ക് പ്രോത്സാഹിപ്പിച്ചാൽ മതിയാവില്ല. വായന അവരെ പരീക്ഷ വിജയത്തിനുള്ള ഉപകരണമല്ല, ജീവിതത്തെ മനസ്സിലാക്കാനുള്ള വഴിയാണെന്ന് പഠിപ്പിക്കണം. സ്കൂളുകളിൽ വായന ഒരു പിരീഡാകുമ്പോൾ, അറിവുള്ളതും ബോധമുള്ളതുമായ ഒരു തലമുറ വളർന്നു വരും.
kerala
മുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
ലുഖ്മാന്‍ മമ്പാട്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് കേരളത്തില്‍ 324 തദ്ദേശ തലവന്മാര്‍. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതിന്റെ തുടര്‍ച്ചയാണ് തലവന്മാരുടെ തെരഞ്ഞെടുപ്പിലും പ്രകടമായത്. എല്ലാ ജില്ലകളിലും ഇതാദ്യമായി അംഗത്വമുണ്ടാക്കിയതിനൊപ്പം എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരെയും മുസ്്‌ലിംലീഗ് നേടി. കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമെ ലീഗിന് പുറമെ എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരൊളളൂ.
131 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും 116 വൈസ് പ്രസിഡന്റുമാരും 19 ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റുമാരും നേടിയ മുസ്്‌ലിംലീഗ് ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും ശക്തി തെളിയിച്ചു. 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ലഭിച്ച മുസ്്‌ലിം ലീഗിന് ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും 13 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 11 പഞ്ചായത്ത് പ്രസിഡണ്ട്, ഏഴു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരാണുളളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ഡെപ്യൂട്ടി മേയര്‍, രണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാലു പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. വയനാട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു നഗരസഭ ചെയര്‍പേഴ്‌സണും ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണും ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും, ഒമ്പത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുമുണ്ട്.
കോഴിക്കോട് ജില്ലയില്‍ 497 അംഗങ്ങളാണ് മുസ്്‌ലിംലീഗിനുളളത്. ഇതില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാലു നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍,, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡന്റ്, മൂന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 22 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, 18 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണുളളത്. മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ അംഗങ്ങളെ നേടിയ മുസ്്‌ലിംലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, 68 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 39 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 10 നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, അഞ്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരാണുളളത്. (അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള അഞ്ചിടത്തും മുസ്്‌ലിംലീഗിനാണ് മുന്‍തൂക്കം).
പാലക്കാട് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ്‌പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.
തൃശൂര്‍ ജില്ലയില്‍ രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. എറണാകുളം ജില്ലയില്‍ മൂന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. (കോര്‍പ്പറേഷനിലും ഭരണപങ്കാളിത്തതിന് ധാരണയുണ്ട്). ഇടുക്കി ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് പ്രസിഡണ്ട്, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.
കോട്ടയം ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. (ആലപ്പുഴ നഗര സഭയില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി, മൂന്ന് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ ധാരണ). പത്തനംതിട്ട ജില്ലയില്‍ ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, (തിരുവല്ല നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണ്‍, കൊറ്റനാട് പഞ്ചായത്തില്‍ അവസാന രണ്ട് വര്‍ഷം പ്രസിഡണ്ട് എന്നിവയില്‍ ധാരണ). കൊല്ലം ജില്ലയില്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം നേടിയതിന് പുറമെ ഒരു ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഒരു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളെ എത്തിച്ച് കരുത്ത് കാണിച്ച മുസ്്‌ലിംലീഗിന് ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലഭിച്ചു.
News
സമ്മർദം എ.ഐക്കും; വൈകാരിക ചോദ്യങ്ങളിൽ ചാറ്റ് ജിപിടി പരിഭ്രാന്തി കാണിക്കുന്നതായി പഠനം
വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ന്യൂഡൽഹി: മനുഷ്യർ പോലെ തന്നെ സമ്മർദം കുറയ്ക്കാൻ മാർഗങ്ങൾ തേടേണ്ട അവസ്ഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും ഉണ്ടാകാമെന്ന് പുതിയ പഠനം. വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.
പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്കാ നില’ ഉയർന്നതായി പഠനം പറയുന്നു. എന്നാൽ, ശ്വസന വ്യായാമങ്ങളും ധ്യാന രീതികളും പ്രോംപ്റ്റുകളായി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും വിഷയങ്ങളെ കൂടുതൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.
മാനസികാരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടി പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളെ സമീപിക്കുന്ന സാഹചര്യത്തിൽ, എ.ഐ ഒരിക്കലും പ്രഫഷനൽ ഡോക്ടറിന് പകരക്കാരനാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. സമ്മർദത്തിലായിരിക്കുന്ന ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായി പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മനുഷ്യരെപ്പോലെ പ്രായം കൂടുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷൈമേഴ്സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളിൽ കാണുന്ന ലക്ഷണങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങളാണ് ചില എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.
ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഉള്ള ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സ്വയം ‘ശാന്തമാകാൻ’ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
-
india3 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala1 day agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india1 day agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoതൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ
