Sports
നാലാം ജയത്തിന് ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ
സമ്മര്‍ദ്ദം തെല്ലുമില്ലാതെയാണ് സുര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്.
അഹമ്മദാബാദ്: ആദ്യ മൂന്ന് മല്‍സരങ്ങളിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സൂപ്പര്‍ എട്ടിലേക്കുള്ള ഒരുക്കം ഗംഭീരമാക്കാന്‍ ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രിയങ്കത്തിലെ പ്രതിയോഗികള്‍ നെതര്‍ലന്‍ഡ്സ്. സമ്മര്‍ദ്ദം തെല്ലുമില്ലാതെയാണ് സുര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്. ആരാധകരുടെ ചോദ്യം ടീമില്‍ വല്ല മാറ്റങ്ങളുമുണ്ടാവുമോ എന്നതാണ്. ഓപ്പണര്‍ ഇഷാന് കിഷന് ഫോമിലായതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്കി അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ് അവസരം നല്‍കുമെന്ന സാമുഹ്യമാധ്യമ ചര്‍ച്ചയില്‍ പ്രസക്തിയില്ലെന്നാണ് ടീം നല്കുന്ന സൂചന.
മോയിത്രയിലെ ട്രാക്ക് സ്പിന്നിനെ അനുകൂലിക്കുമെന്നിരിക്കെ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ അര്ഷദിപ് സിംഗ് പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഡച്ച് സംഘത്തിന് നേരിയ പ്രതീക്ഷയുള്ളത് ഈ മത്സരത്തിന് മുമ്പ് നടക്കുന്ന പാക്കിസ്താന്-നമീബിയ അങ്കമാണ്. ഇതില്‍ നമീബിയ ജയിച്ചാല്‍ ഡച്ചുകാര്‍ക്ക് ചെറിയ സാധ്യതയുണ്ട്. പക്ഷേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ മാത്രമുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഗ്രൂപ്പ് എ-യില്‍ ഇന്ത്യ മാത്രമാണ് നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പാക്കിയത്. പാക്കിസ്താന് ഇന്ന് നമീബിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ അവരും സൂപ്പര്‍ എട്ടിലെത്തും.
More
കിക്ക്ബോക്സിങ് ഇന്റർനാഷണൽ താരമായി ഉദിച്ചുയർന്ന് സുഭേഷ്. എം
ഡൽഹിയിൽ സംഘടിപ്പിച്ച അഞ്ചാമത് ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കപ്പ് 2026 ൽ Wako India Wako lndia kerala Wako കോഴിക്കോട് ജില്ല അമച്വർ കിക്ക്ബോക്സിങ് അസോസിയേഷനിൽനിന്നും -74 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുഭേഷ് സ്വർണ്ണമെഡൽ കരസ്ഥമാക്കി.

2018 ലാണ് കിക്ക്ബോക്സിങ് പരിശീലിക്കാൻ തുടങ്ങിയത്. അതിനോടൊപ്പം തായ്ലൻഡ് അയോദ്ധന കലയായ മുയ്തായി ബോക്സിങ്ങിലും പരിശീലനം നേടിയിട്ടുണ്ട്. കഠിന പരിശീലനത്തിലൂടെ ഒരു തവണ സംസ്ഥാന ചാമ്പ്യനായ സുഭേഷ് കിക്ക്ബോക്സിങ് പരിശീലകൻ കൂടി ആണ്. 74 കിലോഗ്രാം വിഭാഗത്തിൽ ഫൈനൽ റൗണ്ടിൽ ഇറാഖി താരത്തോടാണ് Kozhikode govindapuram swadeshi aya subhesh പോരാടിയത്. ജിമ്നെഷ്യത്തിൽ പേർസണൽ ട്രൈനെറും കൂടി ആണ് സുഭേഷ്.
Cricket
ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’
വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന് കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.
അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.
മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.
കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.
സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.
വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.
Cricket
‘ഇന്ന് കളിച്ചില്ലെങ്കില്‍ സഞ്ജുവിനെ പുറത്താക്കണം’; രൂക്ഷവിമര്‍ശനവുമായി കെ. ശ്രീകാന്ത്
നല്കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ. ശ്രീകാന്ത്. നല്കിയ അവസരങ്ങള്‍ സഞ്ജു പാഴാക്കിയെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നെന്നും ശ്രീകാന്ത് സൂചിപ്പിച്ചു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് സുന്ദറിന് കൂടുതല്‍ അവസരം നല്‍കുന്നത് ടീമിന് ഗുണകരമാവും. സഞ്ജുവിന് മതിയായ അവസരങ്ങള്‍ ലഭിച്ചു, എന്നാല്‍ അവ പ്രയോജനപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നും ശ്രീകാന്ത് വിമര്‍ശിച്ചു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
അഭിഷേക് പരിക്കേറ്റ് പുറത്തായതുകൊണ്ട് മാത്രമാണ് സഞ്ജുവിന് ഇപ്പോള്‍ അവസരം ലഭിക്കുന്നത്. നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തിലും പരാജയപ്പെട്ടാല്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്ന അദ്ദേഹം മുന്നറിയിപ്പും അദ്ദേഹം നല്കി.
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നമീബിയക്കെതിരെ നടക്കുന്ന മത്സരം സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാകും.
-
india3 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
Film23 hours ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
kerala3 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala3 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala3 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala3 days ago‘ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഡി സതീശന്
