kerala
കർണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
അതെ സമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 42 സീറ്റുകളിലേക്ക് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്.അതെ സമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല .മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ പ്രധാനപ്പെട്ട ഒരു ശക്തിയായി ജനതാദൾ എസും രംഗത്തുണ്ട്.
kerala
പത്തു ദിവസമല്ല അതിലും കൂടുതല്‍; കേരളത്തിലെ ക്രിസ്മസ് അവധി നാളെ മുതല്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് സ്‌കൂള്‍ അവധി നാളെ മുതല്‍ തുടങ്ങും. ഇത്തവണ 10 അല്ല, 12 ദിവസമാണ് ക്രിസ്മസ് അവധി.
ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഡിസംബര്‍ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.
kerala
ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ 15 വരെ
രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.
ചന്ദ്രിക കൊച്ചി എഡിഷന്റെ പരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍ ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനുള്ള കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍ 15 വരെ നടത്താന്‍ കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.
യോഗത്തില്‍ ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.എ മമ്മുവില്‍നിന്ന് 10 വാര്‍ഷിക വരിക്കാരുടെ തുക സ്വീകരിച്ചു. ഉമ്മര്‍ പാണ്ടികശാല കമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം.പി അഷ്റഫ് മുപ്പനെ ചിഫ് കോ ഓര്‍ഡിനേറ്ററായും, എ.എം ബഷീര്‍ (എറണാകുളം) കെ.എ ഹാറൂണ്‍ റഷീദ് (തൃശൂര്‍), കമാല്‍ എം. മാക്കിയല്‍ (ആലപ്പുഴ), റാഷിദ് ആരമല (കോട്ടയം), അസീസ് ചുങ്കപ്പാറ (പത്തനംതിട്ട), ടികെ നവാസ് (ഇടുക്കി) എന്നിവരെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെയും ചുമതലപ്പെടുത്തി. കാമ്പയിന്‍ പ്രചാരണാര്‍ത്ഥം എറണാകുളം തൃശൂര്‍ ജില്ലാ കമ്മറ്റികള്‍ 23 നും ആലപ്പുഴ 24 നും ഇടുക്കി പത്തനംതിട്ട ജില്ല കമ്മിറ്റികള്‍ 29 നും കോട്ടയം 31 നും യോഗങ്ങള്‍ ചേരും.
യോഗത്തില്‍ ഗവേണിംഗ് ബോഡി കണ്‍വീനര്‍ ടി.എം സലീം ചീഫ് കോ ഓര്‍ഡിനേറ്റര്‍ എം.പി അഷ്‌റഫ് മുപ്പന്‍ പങ്കെടുക്കും കാമ്പയിനില്‍ മെമ്പര്‍ഷിപ്പിന് ആനുപാതികമായി 10 ശതമാനം വാര്‍ഷിക വരിക്കാരെയാണ് ബന്ധപ്പെട്ട കമ്മിറ്റികള്‍ ചേര്‍ക്കേണ്ടത്. മുസ്ലീലീഗ് ജില്ലാ ഭാരവാഹികള്‍, പോഷകഘടകം ജില്ലാ ഭാരവാഹികള്‍ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീലീഗ് അംഗങ്ങള്‍ എന്നിവര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ ടിഎം സലീം സ്വാഗതം പറഞ്ഞു.
അംഗങ്ങളായ പി.എം അമീര്‍, എന്‍.വി.സി അഹമ്മദ്, എ.എം നസീര്‍ അഡ്വ.എച്ച് ബഷീര്‍ കുട്ടി ബഡായില്‍,കെ.എസ് സിയാദ്, അഡ്വ. അന്‍സലാഹ് മുഹമ്മദ്, എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സല്‍മാന്‍ കെ.എം പങ്കെടുത്തു. റസിഡന്റ് മാനേജര്‍ വി.എം.എ ബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റസിഡന്റ് എഡിറ്റര്‍ കെ.ബി അബ്ദുല്‍ കരീം നന്ദി പറഞ്ഞു.
kerala
യുഡിഎഫിന്റെ ഭാഗമായി ഗുരുവായൂര്‍ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും: സി.എ മുഹമ്മദ് റഷീദ്
ഗുരുവായൂര്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്
ഗുരുവായൂരില്‍ യുഡിഎഫിന്റെ ഭാഗമായി മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ ഒന്നുമില്ല. കെ മുരളീധരനോട് വ്യക്തിപരമായി ഇഷ്ടവും സ്നേഹവും ഒക്കെയുണ്ട്. 100% ശതമാനവും യുഡിഎഫിന്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളിധരന്‍ ഒരു സ്റ്റാര്‍ വല്യൂ ഉള്ള ആളാണ്. അദ്ദേഹം എവിടെ മത്സരിച്ചാലും ജയിക്കും. ഗുരുവായൂര്‍ കാലങ്ങളായി ലീഗ് മത്സരിച്ചു കൊണ്ടിരിക്കുന്ന സീറ്റാണ്. കെ കരുണാകരന്‍ പറഞ്ഞ ഒരു വാക്കുണ്ട്, ഗുരുവായൂര്‍ ഒരു മതേതര കേന്ദ്രമാണ് അവിടെ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞ് വെച്ചത്. അത് തന്നെയാണ് യുഡിഎഫിന്റെ വ്യക്തിപരമായ അഭിപ്രായം.
-
kerala1 day agoപെരിന്തൽമണ്ണ മുസ്‌ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
