Connect with us

News

മൈസൂര്‍ കൊട്ടാരത്തിന് സമീപം ഹീലിയം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്

Published

on

ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്. ബലൂണ്‍ വില്‍പ്പനക്കാരനായ സലീം അപകടം നടന്ന സ്ഥലത്തുതന്നെ മരിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെഹനാസ് ഷബീര്‍ (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചന്‍ഗുഡ് (29), രഞ്ജിത (30) എന്നിവരാണ് പരിക്കേറ്റത്.

ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു

News

1000 കോടി ക്ലബ്ബില്‍ രണ്‍വീര്‍ സിംഗും; ‘ ധുരന്ദര്‍ ‘ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചു

280 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ഓപ്പണിംഗില്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

Published

on

മുംബൈ: ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് രണ്‍വീര്‍ സിംഗും. രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ധുരന്ദര്‍’ ആഗോള ബോക്‌സ് ഓഫീസില്‍ 1006.7 കോടി രൂപ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 789.18 കോടി രൂപ നേടി.

ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ധുരന്ദര്‍’ ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ റാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായിരുന്നു.

280 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ഓപ്പണിംഗില്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ചിത്രത്തിന് ശക്തമായ വയലന്‍സ് രംഗങ്ങളുടെ പേരില്‍ ചില കട്ടുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തില്‍ ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് ഉള്‍പ്പെടെ നിരവധി ഗായകര്‍ പങ്കെടുത്തു.

ആധുനിക ഹിപ്‌ഹോപ്പും പഞ്ചാബി ശൈലിയും സിനിമാറ്റിക് ഗ്രിറ്റും ചേര്‍ന്ന ഈ ഗാനം രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രെസന്‍സിനെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നു. ഹനുമാന്‍കൈന്‍ഡിന്റെ ആദ്യ ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ‘ധുരന്ദര്‍’ അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥയാണ് പറയുന്നത്.

ഛായാഗ്രഹണം വികാഷ് നൗലാഖയും എഡിറ്റിംഗ് ശിവകുമാര്‍ വി. പണിക്കരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസിലെ ഈ വന്‍ വിജയത്തോടെ രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരനിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

Continue Reading

kerala

കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു

സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

 

 

Continue Reading

News

കുട്ടികളുടെ വായനാശീലം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും

Published

on

ലഖ്‌നൗ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനൊപ്പം സ്‌ക്രീന്‍ സമയം കുറയ്ക്കാനും വിമര്‍ശനാത്മക ചിന്താശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ദിവസേന പത്രവായന ദിനചര്യയുടെ ഭാഗമാക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി പാര്‍ഥസാര്‍ഥി സെന്‍ ശര്‍മ പുറത്തിറക്കിയ അറിയിപ്പില്‍, ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടുന്ന പത്രവായന സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുï്. നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുകയും ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും. ഓരോ ദിവസവും വ്യത്യസ്ത കുട്ടികള്‍ ദേശീയ, അന്തര്‍ദേശീയ, കായിക വാര്‍ത്തകള്‍ അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. പദ്ധതി ഫലപ്രദമാണെന്ന് തെളിയുന്ന പക്ഷം മറ്റ് സ്‌കൂളുകള്‍ക്കും പിന്തുടരാമെന്നും ഉത്തരവില്‍ പറയുന്നു.

പത്രവായനയിലൂടെ കുട്ടികള്‍ക്ക് പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം ലഭിക്കാനും കഴിയും. മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തകളും ലേഖനങ്ങളും കുട്ടികളെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്ന കാലഘട്ടത്തില്‍, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തുന്നതിനും പത്രവായന സഹായിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ മാസത്തിലൊരിക്കല്‍ അതത് മാസത്തിലെ പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍തലത്തില്‍ പത്രമോ മാസികയോ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആഴ്ചയില്‍ ഒരിക്കല്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ ഒരു പ്രധാന എഡിറ്റോറിയല്‍ വിഷയത്തെ ആസ്പദമാക്കി ലേഖനം തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വേണം. ചെറുക്ലാസുകളിലെ കുട്ടികള്‍ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരണം തയ്യാറാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

 

Continue Reading

Trending