തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍, സന്തോഷ്, സാബു എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

വിഴിഞ്ഞം ആഴിമലയില്‍ വൈകീട്ട് 5.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ ആറ് പേര്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട ഇവരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തീരദേശ സേന തെരച്ചില്‍ നടത്തുകയാണ്.