ലക്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതി അങ്കിത് പൂനിയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനിയായ ഇയാള്‍ സ്വബോധം നഷ്ടമായ അവസ്ഥയിലാണ് വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സഹോദരന്റെ കൂടെ താമസിക്കുകയായിരുന്നു വൃദ്ധ. സഹോദരന്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് എത്തിയ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും വൃദ്ധയെ രക്ഷിക്കാനായില്ല. താന്‍ നിരപരാധിയാണ് എന്നാണ് കുറ്റാരോപിതനായ അങ്കിത് പറയുന്നത്.