kerala

സർക്കാറിന്റെ ഒരു പരിപാടികളോടും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

By webdesk15

March 17, 2023

ഒരു ഒത്തുതീർപ്പിനും വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം ഇല്ലെന്നും സർക്കാറിന്റെ ഒരു പരിപാടികളോടും സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഒരു ധാഷ്ട്യവും നടക്കില്ല. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും.ഒരു സഭാ ടിവിക്കും മൂടിവെക്കാൻ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദമെന്നും വി.ഡി.സതീശൻ പറഞ്ഞു.

നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായിരിക്കുകയാണ്.10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.അതെ സമയം കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎമ്മിന്റെ ഗുണ്ട പോലെയാണ് പെരുമാറിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.