Connect with us

More

ലോകം ചൂടില്‍ വെന്തുരുകുന്നു; രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് രേഖപ്പെടുത്തി

Published

on

വാഷിങ്ടണ്‍: കടുത്ത ചൂടില്‍ ലോകരാജ്യങ്ങള്‍ വെന്തുരുകുന്നു. 2017 മധ്യമായതോടെ ഏറ്റവും ഉയര്‍ന്ന ചൂടിന് ലോകം സാക്ഷിയായി. 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. 1880ന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
കരയിലെയും കടലിലെയും ശരാശരി ആഗോള താപനില 20-ാം നൂറ്റാണ്ട് വരെ 13.5 ഡിഗ്രി സെഷ്യല്‍സ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞയിടെ ഇതില്‍ വര്‍ദ്ധനവുണ്ടായി. ആഗോള താപനിലയില്‍ 0.91 ഡിഗ്രി സെഷ്യല്‍സ് ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ മൂന്നാമത്തെ ഏറ്റവും കൂടിയ ആഗോള താപനില രേഖപ്പെടുത്തിയതായി യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ ശരാശരി ആഗോളതാപനിലയായ 15.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 0.82 ഡിഗ്രി ഉയര്‍ന്നിരുന്നു. നാസയുടെ ഗോര്‍ദ്ദാദ് ഇന്‍സിസ്യൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസ് ആണ് ഡേറ്റ കണ്ടെത്തിയത് ലോകത്താകമാനം 6300 അന്തരീക്ഷ പഠന യൂണിറ്റുകള്‍ സ്ഥാപിച്ചിരുന്നു. അന്റാട്ടിക്ക് റിസര്‍ച്ച് സ്റ്റേഷന്‍സ്, കപ്പലില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചായിരുന്നു കടലിലെ താപനില അളന്നത്.

kerala

മുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം

Published

on

ലുഖ്മാന്‍ മമ്പാട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് കേരളത്തില്‍ 324 തദ്ദേശ തലവന്മാര്‍. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതിന്റെ തുടര്‍ച്ചയാണ് തലവന്മാരുടെ തെരഞ്ഞെടുപ്പിലും പ്രകടമായത്. എല്ലാ ജില്ലകളിലും ഇതാദ്യമായി അംഗത്വമുണ്ടാക്കിയതിനൊപ്പം എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരെയും മുസ്്‌ലിംലീഗ് നേടി. കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമെ ലീഗിന് പുറമെ എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരൊളളൂ.

131 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും 116 വൈസ് പ്രസിഡന്റുമാരും 19 ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റുമാരും നേടിയ മുസ്്‌ലിംലീഗ് ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും ശക്തി തെളിയിച്ചു. 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ലഭിച്ച മുസ്്‌ലിം ലീഗിന് ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും 13 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 11 പഞ്ചായത്ത് പ്രസിഡണ്ട്, ഏഴു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരാണുളളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ഡെപ്യൂട്ടി മേയര്‍, രണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാലു പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. വയനാട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു നഗരസഭ ചെയര്‍പേഴ്‌സണും ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണും ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും, ഒമ്പത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുമുണ്ട്.

കോഴിക്കോട് ജില്ലയില്‍ 497 അംഗങ്ങളാണ് മുസ്്‌ലിംലീഗിനുളളത്. ഇതില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാലു നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍,, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡന്റ്, മൂന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 22 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, 18 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണുളളത്. മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ അംഗങ്ങളെ നേടിയ മുസ്്‌ലിംലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, 68 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 39 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 10 നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, അഞ്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരാണുളളത്. (അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള അഞ്ചിടത്തും മുസ്്‌ലിംലീഗിനാണ് മുന്‍തൂക്കം).
പാലക്കാട് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ്‌പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. എറണാകുളം ജില്ലയില്‍ മൂന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. (കോര്‍പ്പറേഷനിലും ഭരണപങ്കാളിത്തതിന് ധാരണയുണ്ട്). ഇടുക്കി ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് പ്രസിഡണ്ട്, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

കോട്ടയം ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. (ആലപ്പുഴ നഗര സഭയില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി, മൂന്ന് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ ധാരണ). പത്തനംതിട്ട ജില്ലയില്‍ ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, (തിരുവല്ല നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണ്‍, കൊറ്റനാട് പഞ്ചായത്തില്‍ അവസാന രണ്ട് വര്‍ഷം പ്രസിഡണ്ട് എന്നിവയില്‍ ധാരണ). കൊല്ലം ജില്ലയില്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം നേടിയതിന് പുറമെ ഒരു ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഒരു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളെ എത്തിച്ച് കരുത്ത് കാണിച്ച മുസ്്‌ലിംലീഗിന് ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലഭിച്ചു.

Continue Reading

News

സമ്മർദം എ.ഐക്കും; വൈകാരിക ചോദ്യങ്ങളിൽ ചാറ്റ് ജിപിടി പരിഭ്രാന്തി കാണിക്കുന്നതായി പഠനം

വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

Published

on

ന്യൂഡൽഹി: മനുഷ്യർ പോലെ തന്നെ സമ്മർദം കുറയ്ക്കാൻ മാർഗങ്ങൾ തേടേണ്ട അവസ്ഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും ഉണ്ടാകാമെന്ന് പുതിയ പഠനം. വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്കാ നില’ ഉയർന്നതായി പഠനം പറയുന്നു. എന്നാൽ, ശ്വസന വ്യായാമങ്ങളും ധ്യാന രീതികളും പ്രോംപ്റ്റുകളായി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും വിഷയങ്ങളെ കൂടുതൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.

മാനസികാരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടി പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളെ സമീപിക്കുന്ന സാഹചര്യത്തിൽ, എ.ഐ ഒരിക്കലും പ്രഫഷനൽ ഡോക്ടറിന് പകരക്കാരനാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. സമ്മർദത്തിലായിരിക്കുന്ന ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായി പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മനുഷ്യരെപ്പോലെ പ്രായം കൂടുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷൈമേഴ്സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളിൽ കാണുന്ന ലക്ഷണങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങളാണ് ചില എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഉള്ള ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സ്വയം ‘ശാന്തമാകാൻ’ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

Published

on

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളുണ്ടാകുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മീഷണര്‍ അറിയിച്ചു.

https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്ട്രേഷനില്‍ ലോഗിന്‍ ചെയ്ത് വേണം ഓണ്‍ലൈനായി കണക്ക് സമര്‍പ്പിക്കാന്‍. ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്.

Continue Reading

Trending