Connect with us

News

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്.

Published

on

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ബൈക്കില്‍ എത്തിയ യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ബൈക്ക് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തില്‍ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

‘പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി’ -വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

Published

on

By

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നല്‍കിയത്. ഇപ്പോള്‍ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ചവരില്‍ നിന്നോ മാത്രമേ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയൂ -അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.

Continue Reading

india

രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍

പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പാര്‍ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെും വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരും അത് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

News

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 1,040 രൂപയും കുറഞ്ഞു

ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞു

Published

on

By

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞതോടെ ഗ്രാമിന് വില 13,910 രൂപയും പവന് 1,11,280 രൂപയുമായി.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറിലെത്തി. ഔണ്‍സിന് 80.31 ഡോളറാണ് കുറവുണ്ടായത്.

ഇന്നലെ (തിങ്കളാഴ്ച) കേരളത്തിലെ സ്വര്‍ണവിപണി അസാധാരണമായ ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. രാവിലെക്കും ഉച്ചയ്ക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയുമായിരുന്നു വില. എന്നാല്‍ വൈകിട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ ഉയര്‍ന്ന് 14,040 രൂപയും പവന് 4,400 രൂപ വര്‍ധിച്ച് 1,12,320 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,500 ഡോളറിലെത്തിയതിന് പിന്നാലെ താഴുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തിരുന്നു. റെക്കോര്‍ഡ് വിലയായ 1,31,160 രൂപയിലെത്തിയതിന് ശേഷം നാലുദിവസത്തിനിടെ പവന് 19,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് വിലയിലെ ഈ മാറ്റങ്ങള്‍. റഷ്യ സ്വര്‍ണം വിപണിയില്‍ വില്‍ക്കുന്നു എന്ന വാര്‍ത്തയും വില കുറയാന്‍ കാരണമായിട്ടുണ്ട്. അതേസമയം, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി ട്രംപ് പിന്തുണയ്ക്കുന്ന കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതും സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിലക്കുറവ് നേട്ടമാക്കി കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ വലിയ തോതില്‍ ജ്വല്ലറികളിലേക്ക് എത്തുന്നതായി വ്യാപാരികള്‍ അറിയിച്ചു.

Continue Reading

Trending