Connect with us

kerala

പരീക്ഷ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും

Published

on

തിരുവനന്തപുരം:നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. സേവനം ആവശ്യമുള്ള അധ്യാപകര്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബന്ധപ്പെടണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനര്‍ മുഹമ്മദ് ആഷിക്ക് അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

Published

on

മലപ്പുറം:  മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

 

Continue Reading

kerala

‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ -നജീബ് കാന്തപുരം എംഎല്‍എ

മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്.

Published

on

മലപ്പുറം: ‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ എന്ന് നജീബ് കാന്തപുരം
എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയത് ആരാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നജീബ് ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. അത് മത ഭക്തരുടേതല്ല. പിണറായി ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു

ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

Published

on

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്‍ഘകാലമായി ഉയര്‍ത്തുന്ന വിമര്‍ശനം ആവര്‍ത്തിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നുള്ള ശിവരാമന്റെ പടിയിറക്കം.

വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പാല് കൊടുത്ത കയ്യില്‍ തന്നെ കൊത്തി. പാര്‍ട്ടിയില്‍ ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.

 

Continue Reading

Trending