News
അഞ്ചാം ക്ലാസുകാരന് മര്‍ദനം; പരീക്ഷക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്റെ കൈയേറ്റം
പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന് കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദ്യം സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന് മിസ്ബായെയാണ് സ്കൂളില്‍ വച്ച് അധ്യാപകന് മര്‍ദിച്ചത്. കുട്ടി നിലവില്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂളിലെ അധ്യാപകന് സന്തോഷിനെതിരെയാണ് പരാതി. പരീക്ഷയ്ക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിനാണ് അധ്യാപകന് മര്‍ദിച്ചതെന്ന് അഞ്ചാം ക്ലാസുകാരന് പറഞ്ഞു. കുട്ടിയെ ഇടിക്കുകയും കൈയില്‍ പിച്ചുകയും ചെയ്തുവെന്ന് മൊഴിയിലുണ്ട്. കൈയുടെ തോളിലാണ് അടിയേറ്റതെന്നും കുട്ടി വ്യക്തമാക്കി.
ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ‘എന്തിനാണ് ഇടിച്ചത് എന്ന് ചോദിച്ചതിന് ‘നിനക്ക് എന്താ കാര്യം’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും കുട്ടി പറഞ്ഞു. അടിച്ചതിന് ശേഷം ക്ലാസിന് പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും കുട്ടി മൊഴി നല്കി. മകന് വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് കുട്ടിയുടെ അമ്മ ഷക്കീല പറഞ്ഞു. കുട്ടിയുടെ തോളിലെ എല്ലിന് പൊട്ടലുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന ദിവസം വൈകിട്ട് അധ്യാപകന് വീട്ടിലേക്ക് വിളിച്ച് സംഭവിച്ചതെല്ലാം സമ്മതിച്ചതായും അമ്മ പറഞ്ഞു. അധ്യാപകന്റെ നടപടി ഗുണ്ടായിസമാണെന്നും ഷക്കീല ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന് കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദ്യം സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. അധ്യാപകനെതിരെ നടപടി വേണമെന്ന് സ്കൂള്‍ പിടിഎയും ആവശ്യപ്പെട്ടു. വിഷയം അറിയിച്ച് അധ്യാപകനെ വിളിച്ചപ്പോള്‍ ദാഷ്ട്യത്തോടെ പെരുമാറിയെന്ന് പിടിഎ പ്രസിഡന്റ് ഒ. എ. ഹാരീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
kerala
മലപ്പുറത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനര്‍ മുഹമ്മദ് ആഷിക്ക് അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
News
പൊലീസ് ഇന്‍സ്പെക്ടറെ പിന്തുടര്ന്ന് ആത്മഹത്യാഭീഷണി; യുവതി അറസ്റ്റില്‍
സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ബെംഗളൂരു: പൊലീസ് ഇന്‍സ്പെക്ടറിന് രക്തംകൊണ്ട് പ്രണയലേഖനം എഴുതി നല്‍കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്‍ത്തിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 30നാണ് സതീഷിന് ആദ്യമായി ഫോണ്‍ വിളി ലഭിച്ചത്. ‘സഞ്ജന’ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി താന്‍ ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നടത്തി. ഇത് തമാശയായി കരുതി സതീഷ് അവഗണിച്ചു. എന്നാല്‍ തുടര്‍ന്ന് വിവിധ നമ്പറുകളില്‍നിന്നായി നിരന്തരമായി വിളികള്‍ ആരംഭിച്ചു.
ഓരോ നമ്പറും ബ്ലോക്ക് ചെയ്യുമ്പോള്‍ പുതിയ നമ്പറുകളില്‍നിന്ന് വീണ്ടും കോളുകള്‍ വരികയായിരുന്നു. ആകെ 11 നമ്പറുകളാണ് സതീഷ് ബ്ലോക്ക് ചെയ്തത്. പിന്നീട് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയച്ചും വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചും യുവതി ബന്ധം തുടരാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സതീഷിന്റെ അഭാവത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഒരു പൂച്ചെണ്ടും മധുരപലഹാരങ്ങളുടെ പെട്ടിയും നല്കി. വിവരം അറിഞ്ഞ സതീഷ് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്കി.
നവംബര്‍ ഏഴിന് വീണ്ടും സ്റ്റേഷനിലെത്തിയ യുവതി പ്രണയലേഖനങ്ങള്‍ കൈമാറി. സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ച്ചയായ ശല്യം സഹിക്കാനാവാതെ നവംബര്‍ എട്ടിന് സതീഷ് ഔദ്യോഗികമായി പരാതി നല്കി. അന്വേഷണത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും രാമമൂര്‍ത്തിനഗറിലെയും കെആര്‍ പുരയിലെയും രണ്ട് പുരുഷന്മാരെയും യുവതി മുന്‍പ് ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 132, 221, 351 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
kerala
‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ -നജീബ് കാന്തപുരം എംഎല്‍എ
മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്.
മലപ്പുറം: ‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ എന്ന് നജീബ് കാന്തപുരം
എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയത് ആരാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നജീബ് ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. അത് മത ഭക്തരുടേതല്ല. പിണറായി ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
