india
വസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.
ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.
ഡുമ്രി ഗ്രാമത്തില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഹുസൈനെ ആറ് മുതല്‍ ഏഴ് പേര് വരെ അടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുകയും വസ്ത്രമൂരി മുസ്ലിം ആണെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ ഹുസൈനെ സൈക്കിളില്‍ നിന്ന് വലിച്ചിറക്കി, കവര്‍ച്ച നടത്തി, അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ഇരുമ്പ് കമ്പികള്‍, ഇഷ്ടികകള്‍, പ്ലയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ചികിത്സയിലിരിക്കെ ഹുസൈന് മൊഴി നല്‍കിയിരുന്നു.
കേസില്‍, ഇതുവരെ സോനു കുമാര്‍, രഞ്ജന്‍ കുമാര്‍, സച്ചിന് കുമാര്‍, ശ്രീ കുമാര്‍ എന്നിവരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര് പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
മുസ്ലിമാണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച ശേഷം ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, വിരലുകള്‍ പൊട്ടിക്കുകയും, നെഞ്ചില്‍ കയറി ചവിട്ടുകയും, ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ഹുസൈന് മൊഴി നല്‍കിയിരുന്നു.
പ്ലയര്‍ ഉപയോഗിച്ച് കാലുകള്‍, വിരലുകള്‍, ചെവികള്‍ എന്നിവ ഞെരിച്ച് തകര്‍ത്തതായും, ഇഷ്ടികകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചതായും ഹുസൈന് പറഞ്ഞു.
‘അഞ്ചുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി, പോക്കറ്റുകള്‍ പരിശോധിച്ചു, ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടി. ഞാന്‍ മുസ്ലിമാണോ എന്ന് ഉറപ്പാക്കാന്‍ വസ്ത്രങ്ങള്‍ ഊരാന്‍ ആവശ്യപ്പെട്ടു. ശേഷം എന്നെ മര്‍ദ്ദിക്കുകയും എന്റെ തൊലി കത്തിക്കുകയും ചെയ്തു,’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഹുസൈന് പറഞ്ഞു.
‘അവര്‍ എന്റെ നെഞ്ചില്‍ കയറി ചവിട്ടി. വായില്‍ നിന്ന് രക്തം വാര്‍ന്നു. ഇഷ്ടികകള്‍ ഉപയോഗിച്ചും എന്നെ മര്‍ദ്ദിച്ചു. ഒരാള്‍ പോലീസിനെ വിളിച്ചു, അതിനുശേഷമാണ് എന്നെ മാറ്റിയത്,’ അദ്ദേഹം പറഞ്ഞു. നളന്ദ ജില്ലയിലെ ഗഗന് ദിഹ് ഗ്രാമ സ്വദേശിയാണ് കൊല്ലപ്പെട്ട ഹുസൈന്.
india
അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വിമാനം തകരാന്‍ കാരണം എന്താണെന്നതില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.
സോവിയറ്റ് നിര്‍മ്മിതമായ, കാലപ്പഴക്കമുള്ള ആന്റണോവ് An-32 ചരക്കുവിമാനമാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ, എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിക്ക് ഉത്തരവിട്ടു.
india
ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
മഹാരാഷ്ട്ര സ്വദേശികളായ ചവാന് വിക്രം ബാലകൃഷ്ണ (ഐരോളി), അര്ജുന് ജാദവ് രാജീന്ദ്ര (ഷാപ്പൂര്‍) എന്നിവരാണ് രാജ്യത്തിന് വേണ്ടി ജീവന് ബലിനല്‍കിയ ധീര ജവാന്മാര്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം ഉണ്ടായ അപ്രതീക്ഷിത സ്ഫോടനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായി. കമാല്‍കോട്ട് പ്രദേശത്തെ സൈനിക ക്യാമ്പില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ക്യാമ്പിലുണ്ടായ ആകസ്മികമായ പൊട്ടിത്തെറിയാണ് വലിയൊരു ദുരന്തത്തില്‍ കലാശിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ ചവാന് വിക്രം ബാലകൃഷ്ണ (ഐരോളി), അര്ജുന് ജാദവ് രാജീന്ദ്ര (ഷാപ്പൂര്‍) എന്നിവരാണ് രാജ്യത്തിന് വേണ്ടി ജീവന് ബലിനല്‍കിയ ധീര ജവാന്മാര്
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്മെന്റിലുള്ള ആര്‍മി ഹോസ്പിറ്റലില്‍ അത്യാധുനിക എയര്‍ലിഫ്റ്റ് സൗകര്യമുപയോഗിച്ച് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ഇരുവര്‍ക്കും ജീവന് നഷ്ടമായിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ സൈന്യം ഇതിനകം തന്നെ ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.
india
നോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് കടുത്ത അക്രമവും ഭീതിയും അഴിച്ചുവിടുന്നു. ഉത്തര്‍പ്രദേശിലെയും അസമിലെയും മാതൃകയില്‍ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ‘ബുള്‍ഡോസര്‍ രാഷ്ട്രീയ’മാണ് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബംഗാളിലും അരങ്ങേറുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളോ മുന്‍കൂട്ടി നോട്ടീസോ നല്‍കാതെ ജാദവ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ മുപ്പത്തിയഞ്ചോളം കടകളും താല്കാലിക നിര്‍മ്മിതികളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു. ജീവിതോപാധി ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കപ്പെട്ടതോടെ നിരവധി സാധാരണക്കാരായ വ്യാപാരികളാണ് വഴിയാധാരമായത്.
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
അര്‍ദ്ധരാത്രിയില്‍ കടകള്‍ പൊളിക്കുന്നത് തടയാനും പാവപ്പെട്ട കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്കാനുമായി സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളെയും സുവേന്ദു അധികാരിയുടെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. പ്രതിഷേധിച്ച ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പോലീസ് കടുത്ത ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്രൂരമായ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി, അധികാരം കിട്ടിയ ഉടന്‍ തന്നെ ജനങ്ങളുടെ നെഞ്ചിലേക്ക് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കുന്ന ക്രൂരതയാണ് ബംഗാളില്‍ നടക്കുന്നത്. ജാദവ്പൂരിലെ ഈ ഏകപക്ഷീയമായ ഒഴിപ്പിക്കല്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുവേന്ദു അധികാരിയുടെ ഫാസിസ്റ്റ് ഭരണരീതിയുടെ തെളിവാണെന്നും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
-
kerala2 days agoകാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്കാന് കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും
-
kerala2 days agoഇന്ദിര പ്രിയദര്‍ശിനി; മലപ്പുറത്ത് വനിതകള്‍ക്ക് സൗജന്യ യാത്രയുമായി നിരവധി ബസുകള്‍
-
News2 days agoകാനറികളോ സിംഹങ്ങളോ;ലോകകപ്പിൽ ബ്രസീൽ ഇറങ്ങുന്നു, ആദ്യമത്സരത്തിൽ നെയ്മർ കളിക്കില്ല
-
india2 days agoഅസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു
-
Health2 days agoതൃശൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
-
Health2 days agoപാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
-
kerala2 days agoകൊടുവള്ളിക്ക് ഇനി ‘ഫിർസേ’ ആപ്പ്; ലോഞ്ചിംഗ് നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
-
kerala3 days agoഅമേരിക്കൻ ബോൾ ഗെയിം; സ്നേഹസാന്നിദ്ധ്യമായി അതാ അവർ വീണ്ടും

