Connect with us

kerala

മലപ്പുറം എം.എസ്.പിയിലെ എസ്.ഐയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Published

on

മലപ്പുറം: എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ ചായ കുടിച്ച് വന്ന ശേഷം മുറിയില്‍ കയറിയതായിരുന്നു. 11ഓടെ എത്തിയ സഹപ്രവര്‍ത്തകന്‍ മുന്‍ വശത്തെ വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു

ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

Published

on

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.

സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.

യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

kerala

അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു

കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.

Published

on

അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്‍ വില്ലേജ് പരിധിയില്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.

കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്‍ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

Continue Reading

Trending