Connect with us

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യുഎഇ പ്രസിഡന്റുമായി ഡോ.ഷംഷീർ വയലിൽ കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി.

Published

on

അബുദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി.
അബുദാബിയിലെ ഖസർ അൽ ബഹ്ർ കൊട്ടാരത്തിൽ എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ഷംസിക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫസർ ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്.
യോഗത്തിൽ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ശെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശെയ്ഖ്
സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ശെയ്ഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, എന്നിവരും പങ്കെടുത്തു.

Continue Reading

GULF

സൗദിയില്‍ ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ സംരക്ഷണം; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും കുടിശ്ശിക ലഭിക്കലും സുലഭം

തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.

Published

on

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായി. ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് കോടതിയിലെ പ്രക്രിയ വേണ്ടാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കും, കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും കഴിയും. തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ഖിവ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യപ്പെടും, ഓരോ മാസവും ശമ്പളം നല്‍കുന്നതിന് മുമ്പ് പേ സ്ലിപ് പുതുക്കണം. പുതിയ നിയമം തൊഴില്‍ കരാറുകളും ബാങ്ക് രേഖകളും നീതിന്യായ മന്ത്രാലയത്തോടും ബന്ധിപ്പിച്ച്, ശമ്പളം ഒരു മാസം മുടങ്ങിയാലോ കുടിശ്ശിക ഉണ്ടായാലോ തൊഴിലാളിക്ക് നീതിപരമായ അവകാശം ഉറപ്പാക്കുന്നു.

മുന്‍പ് ശമ്പളം മൂന്ന് മാസം മുടങ്ങുകയോ ഇഖാമ കാലാവധി കഴിഞ്ഞാല്‍ മാത്രമേ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. പുതിയ പദ്ധതി ഈ ചൂഷണങ്ങള്‍ ഇല്ലാതാക്കാനും പ്രവാസികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിയമം മൂന്ന് ഘട്ടത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്, മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തു വിടുമെന്ന് അറിയിച്ചു.

Continue Reading

GULF

തകരാറായ സീറ്റില്‍ പരിക്കേറ്റ യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി.

Published

on

അബുദാബി: വിമാനത്തിലെ തകരാറിലായ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് അബുദാബി ഫാമിലി കോടതി 10,000 ദിര്‍ഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചു.

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി. സീറ്റ് ഇളകിയ നിലയിലുണ്ടായിരുന്നെങ്കിലും, യാത്രക്കാരി അത് ചൂണ്ടിക്കാട്ടിയിട്ടും വിമാനത്തിലെ ജീവനക്കാര്‍ സീറ്റിന്റെ ക്രമീകരണം മാറ്റാന്‍ തയ്യാറായില്ല. സീറ്റിന്റെ ഭാഗത്ത് തലമുടി തട്ടി യുവതിക്ക് ചെറിയ മുറിവ് സംഭവിക്കുകയും ചെയ്തു.

യാത്രയ്ക്കുശേഷം യുവതി പ്രാഥമിക ചികിത്സ തേടി, പിന്നീട് യു.എ.ഇയില്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ച് കൂടുതല്‍ ചികിത്സ നേടി. നഷ്ടപരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ട യുവതി, ആശുപത്രി രേഖകളും ചേര്‍ത്ത് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിരുന്നു.

കേസില്‍ വിശദമായി വാദം കേട്ട കോടതി എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. എയര്‍ലൈന്‍ കമ്പനിയുടെ പേര് പോലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Continue Reading

Trending