Connect with us

Video Stories

പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ തിരിച്ചടി; രണ്ട് പാക് സൈനികരെ വധിച്ചു

Published

on

ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനു നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി സൈന്യം പറഞ്ഞു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
പാക് അധീന കശ്മീരിലെ അബ്ബാസ്പൂരിലെ സത്‌വാല്‍, ധാക്കി ഛഫര്‍, പോളാസ്, ഛത്രി, ഭൈറ എന്നീ ഗ്രാമങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ശനിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് മക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂഞ്ച് ജില്ലയിലെ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയായിരുന്നു പുലര്‍ച്ചെ ആറരയ്ക്ക് പാകിസ്താന്റെ ആക്രമണം. അവധിയിലായിരുന്ന ശിപായി മുഹമ്മദ് ഷൗക്കത്തും ഭാരയ സഫിയാബിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഇന്ത്യന്‍ സേന നടത്തിയ തിരിച്ചയില്‍ പാകിസ്താന്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിങിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

News

കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്

Published

on

ടൊറന്‌റോ: കാനഡയില്‍ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ടൊറന്‌റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ പ്രദേശത്താണ് 20 വയസ്സുള്ള ഗവേഷണ വിദ്യാര്‍ത്ഥി ശിവങ്ക് അവസ്തിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവങ്ക് മരിച്ചതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.34 ഓടെയാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യര്‍ത്ഥിച്ചതായും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ ടൊറന്‌റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. ശിവങ്കിന്റെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടൊറന്‌റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്ത് അബ്ദുല്‍ ഗഫൂറി (32)ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കുറ്റത്തിന് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കാനഡയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങള്‍.

Continue Reading

Video Stories

ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിഎച്ച്പി

വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു

Published

on

ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി.
ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്‌കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.

ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്‌കൂളുകളുടെയും മാനേജ്‌മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്‌കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.

Continue Reading

Video Stories

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി

ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത

Published

on

മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീം (ടി20):

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.

Continue Reading

Trending