News
ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
സംഭവത്തില്‍ നൂറനാട് പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചാരുമ്മൂടില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവ ക്ലബ്, ലിബര്‍ട്ടി ക്ലബ് എന്നിവരുടെ കരോള്‍ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
കരോള്‍ സംഘത്തിനിടയിലേക്ക് ഒരു ബൈക്ക് കടന്നുവന്നതിനെ തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായതും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് മാറിയതും. കരോള്‍ സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്ത്രീകള്‍ അടക്കം കരയുന്നതും നിലത്ത് വീണുകിടക്കുന്നതും വ്യക്തമായി കാണാം. സംഭവത്തില്‍ നൂറനാട് പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു
india
ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും
കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കുക. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിജീവിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഗേറ്റ് പരിസരത്ത് കോണ്‍ഗ്രസും അതിജീവിതയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019ലാണ് സെന്‍ഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.
kerala
മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; സീരിയല്‍ നടന് കസ്റ്റഡിയില്‍
എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം
കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭു കസ്റ്റഡിയില്‍. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെയാണ് ഇടിച്ചത്. എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചു എന്ന് തെളിഞ്ഞു.
News
ക്രിസ്മസ് ആഘോഷത്തിനിടെ വീട്ടില്‍ കവര്‍ച്ച; 60 പവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടു
മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കള്ളന് വീടിനുള്ളിലേക്ക് കയറിയത്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയില്‍ പോയ സമയത്ത് കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കള്ളന് വീടിനുള്ളിലേക്ക് കയറിയത്. കുടുംബം തിരികെ എത്തിയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 60 പവനിലധികം സ്വര്‍ണ്ണമാണ് മോഷണം നഷ്ടമായത്.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala3 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala21 hours agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
