News
പ്രമേഹ രോഗികള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കേക്കും കലോറിയും വ്യായാമവും ശ്രദ്ധിക്കണം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും, കലോറി നിയന്ത്രണത്തിനൊപ്പം വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
കേക്കില്ലാതെ ക്രിസ്മസ് ആഘോഷം പൂര്‍ണമാകില്ല. എന്നാല്‍ മധുരവും കൊഴുപ്പും നിറഞ്ഞ കേക്കുകള്‍ പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കേക്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ ഇടയാക്കും.
ഒരു കഷ്ണം കേക്കില്‍ (ഏകദേശം 50 ഗ്രാം) നിന്ന് ലഭിക്കുന്ന കലോറി കത്തിക്കാന്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായ നടത്തമോ, അല്ലെങ്കില്‍ 20 മിനിറ്റ് ഓട്ടമോ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശരീരത്തിലെ പേശികള്‍ക്ക് ഗ്ലൂക്കോസ് ശരിയായി ആഗിരണം ചെയ്യാന്‍ ശാരീരിക അധ്വാനം അനിവാര്യമാണ്. ഒരു കഷ്ണം കേക്കില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും രക്തത്തില്‍ കലരുമ്പോള്‍, രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലാക്കാന്‍ ലളിതമായ നടത്തത്തേക്കാള്‍ അല്പം കൂടുതല്‍ തീവ്രതയുള്ള വ്യായാമം ആവശ്യമായി വരും.
അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും, കലോറി നിയന്ത്രണത്തിനൊപ്പം വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്ഐടി
ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉണ്ണികൃഷ്ണന് പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്ഐടി.
ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്ഐടി കണ്ടെത്തിയത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന് പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.
ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.
News
‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’; നിവിന്‍ പോളിയെ ചേര്‍ത്ത് പിടിച്ച് അജു വര്‍ഗീസ്
‘സര്‍വ്വം മായ’നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ‘സര്‍വ്വം മായ’ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
സിനിമയുടെ വിജയത്തെ തുടര്‍ന്ന് അജു വര്‍ഗീസ് പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’ എന്ന അര്‍ത്ഥം നല്കുന്ന വാക്കുകളോടെയായിരുന്നു പോസ്റ്റ്.
നിവിന്‍-അജു കൂട്ടുകെട്ടിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷമാക്കുകയാണ്. അജു വര്‍ഗീസിന്റെ കമന്റ് ബോക്സില്‍ ആരാധകരുടെ സ്നേഹപ്രകടനങ്ങളാണ് നിറയുന്നത്. നിവിന്‍-അജു കോമ്പോ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും കമന്റുകളില്‍ പറയുന്നു.
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന റിയ ഷിബുവിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഫണ്‍ സ്വഭാവത്തില്‍ ഒരുക്കിയ ആദ്യ പകുതിയും ഇമോഷണലും ഫീല്‍ ഗുഡ് ടച്ചുള്ള രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകളെന്നാണ് പ്രേക്ഷക പ്രതികരണം. ഹൊറര്‍ മൂഡിലായിരിക്കും ചിത്രം എന്നായിരുന്നു മുന്‍സൂചനകള്‍.
‘പാച്ചുവും അത്ഭുതവിളക്കും’ക്ക് ശേഷം അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ ആരാധകര്‍ക്ക് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.
കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്ചേഴ്സാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം എ പി ഇന്റര്‍നാഷണല്‍ നേടിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോം സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും അഖില്‍ സത്യന് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫയര്‍ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിന് പ്രഭാകറാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്, കോസ്റ്റിയൂംസ് സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു തോമസ്.
ജനാര്ദ്ദനന്, പ്രീതി മുകുന്ദന്, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
kerala
കൊച്ചി – ലക്ഷദ്വീപ് വിമാനം രണ്ടാം ദിവസവും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപ് അഗത്തിയിലേക്കുള്ള അലയന്‍സ് വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്. അതേസമയം, യാത്രയ്ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല്പതോളം യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജീവനക്കാരുമായി തര്‍ക്കത്തിലാണ്. നിലവില്‍ പ്രശ്നപരിഹാരമായിട്ടില്ല.
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
News19 hours agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala2 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
