kerala
പിണറായിക്കും വിമര്‍ശനം: സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരന് വി.എസ്. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന് പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയതെന്ന് പുസ്തകം വിമര്‍ശിക്കുന്നുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ ചടങ്ങ് തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് പ്രകാശന ചടങ്ങ് നടന്നത്.
kerala
‘മമതയെ കണ്ട് പഠിക്കണം’; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍
ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പി.വി. അന്‍വര്‍.
ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പി.വി. അന്‍വര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് മമത നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, കേരള മുഖ്യമന്ത്രി എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മമതയില്‍ നിന്ന് പിണറായി ഇനിയും ഒരുപാട് പഠിക്കാനുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിയമസഭകളിലും തെരുവുകളിലും പ്രതിഷേധിക്കുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുന്നു. എസ്.ഐ.ആര് വിരുദ്ധ പോരാട്ടത്തിന് പുതിയ ഊര്‍ജ്ജവും കരുത്തുമാണ് മമതാ ബാനര്‍ജി നല്‍കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തേകാലോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്കരണത്തിനെതിരെ മമത നേരിട്ട് വാദിച്ചു. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യം വെക്കുകയാണെന്നും, കമ്മീഷന് ഉന്നയിക്കുന്ന വാദങ്ങള്‍ ‘പച്ചക്കള്ളം’ ആണെന്നും മമത കോടതിയില്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്നും മമത വ്യക്തമാക്കി.
പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നമുക്കുമുണ്ട് ഒരു മുഖ്യമന്ത്രി.
എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട
”നമ്മുടെ മുഖ്യമന്ത്രി’
രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എസ്.ഐ.ആറിനെതിരെ തങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലും രാജ്യത്തെ തെരുവുകളിലും ഒരുപോലെ പ്രതിഷേധത്തിന്റെ വിവിധ മാതൃകകള്‍ തീര്‍ക്കുമ്പോള്‍, വേറിട്ട രീതിയില്‍ അതിന് കരുത്തും ഊര്‍ജ്ജവുമായി മാറുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമത ബാനര്‍ജി.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ നേരിട്ട് എത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ട്.
??പിവി അന്‍വര്‍
kerala
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ ഈ മാസം ആറിലേക്ക് മാറ്റി
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേ സമയം ഷിംജിതക്ക് വേണ്ടിയുള്ള പോലീസ് കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെമരണത്തില്‍ കുടുംബം നല്കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
kerala
‘എല്ലാ അന്വേഷണവും മരവിച്ചു, പ്രതികളെല്ലാം പുറത്തുവരുന്നു’ -എസ്ഐടിയ്ക്കെതിരെ രമേശ് ചെന്നിത്തല
വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നുയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
എസ്ഐടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വന്‍ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? അദ്ദേഹം പറഞ്ഞു.
-
kerala1 day agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News1 day agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india1 day agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india1 day agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News1 day agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india1 day agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india1 day ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india1 day ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
