india
മേഘാലയയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 10 തൊഴിലാളികൾ മരിച്ചു
രിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം.
മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടർന്ന് അപകടമുണ്ടായത്. സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. സ്ഫോടനത്തെ തുടർന്ന്
മേഘാലയ പൊലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
മരിച്ചവരിൽ ഒരാൾ കതിഗരയിലെ ബിഹാര ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നാണ് സ്ഥിരീകരിച്ചു. മരിച്ച മറ്റ് തൊഴിലാളികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ അറിയിക്കാനും ആരംഭിച്ചിട്ടുണ്ട്. മേഘാലയയിലെ കൽക്കരി ഖനികളിലെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
india
മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗം റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം.പി. ലോകസഭ സ്പീക്കർ ഓം ബിർളക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണെന്നും മൂന്നു വനിതകൾ നിലയുറപ്പിച്ചപ്പോൾ ലോകസഭയിലേക്ക് വരാനും മറുപടി പറയാനുമുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇല്ലാതായെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സഭയിലേക്ക് വരരുതെന്ന് മോദിക്ക് നിർദേശം നൽകിയതു കൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന സ്പീക്കറുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയങ്കയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ കോൺഗ്രസ് എം.പിമാർ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് സമീപം തടിച്ചുകൂടിയെന്ന ആരോപണം പ്രിയങ്ക തള്ളിക്കളഞ്ഞു. സ്പീക്കർ ഓം ബിർള വ്യാഴാഴ്ച കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാപക വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
അവർ എന്തിനെയാണ് ഭയപ്പെടുന്നത്. ഒരു പുസ്തകത്തെയാണോ, എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചാണോ അതോ കർഷകർ കഷ്ടപ്പെടുന്ന ഇന്ത്യ-യുഎസ് കരാറിനെക്കുറിച്ച് നമ്മൾ അവരെ ചോദ്യം ചെയ്യുന്നതാണോ എന്നും പ്രിയങ്ക ചോദിച്ചു.
india
‘പുസ്തകം ഉദ്ധരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാവില്ല’: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം
പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.
ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥാ പുസ്തകം ലോക്സഭയില്‍ ഉദ്ധരിക്കാനുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പൊതുസമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ സഭയില്‍ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.
ആധുനിക കാലത്ത് പുസ്തകം ഭൗതികമായി അച്ചടിക്കുന്നത് മാത്രമല്ല പ്രസിദ്ധീകരണമെന്നും ഇ-പബ്ലിക്കേഷനുകളും പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വരുന്നതും പ്രസിദ്ധീകരണത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സത്യങ്ങള്‍ ഉള്ളതിനാലാണ് ഭരണപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.
പുസ്തകത്തിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്തേണ്ടത് നരവനെ മാത്രമാണെന്നും അദ്ദേഹമല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
india
എസ്ഐആര്‍; ‘ജീവിക്കുന്നവരുടെ മരണക്കുറിപ്പ്’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കമല്‍ ഹാസന്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ രാജ്യസഭയില്‍ രൂകഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പൗരന്മാരുടെ വോട്ടവകാശം പരിശോധിക്കുന്ന പ്രക്രിയയായി എസ്ഐആര്‍ മാറിയിരിക്കുകയാണെന്ന് കമല്‍ ഹാസന് കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം സര്, പക്ഷേ കമ്മിഷന് ഞങ്ങളുടെ വോട്ടവകാശമാണ് പരിശോധിക്കുന്നത്. പേരിലെ അക്ഷരത്തെറ്റും വിലാസവും പരിശോധിക്കുന്നത് തെറ്റായ രീതിയിലാണ്. ഇതിനെ ‘ജീവിക്കുന്നവരുടെ അക്ഷരത്തെറ്റ് പരിശോധിച്ച മരണക്കുറിപ്പ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്,’ കമല്‍ ഹാസന് പറഞ്ഞു.
തന്റെ തമിഴ് അധ്യാപകനും രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍. അണ്ണാദുരൈയാണ് ഭാഷയ്ക്കും സംസ്കാരത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളെ നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിയില്‍ നിന്ന് കോപമില്ലാതെ സംസാരിക്കാനും, പെരിയാറില്‍ നിന്ന് യുക്തിയും അണ്ണാദുരൈയില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യവും താന്‍ പഠിച്ചുവെന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.
എസ്ഐആര്‍ തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഒരു ‘ദേശീയ വിപത്താണെന്നും’ അദ്ദേഹം പറഞ്ഞു.
-
kerala2 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
india2 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News2 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india2 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News2 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india2 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india2 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india2 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
