Connect with us

News

ഇന്ത്യയില്‍ വര്‍ഷംതോറും 15 ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍; അവഗണിക്കരുത് ഈ മൂന്ന് പ്രാഥമിക ലക്ഷണങ്ങള്‍

ചൈനയ്ക്കും യുഎസിനും ശേഷം ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ശരാശരി 15 ലക്ഷം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2024-ലെ കണക്ക് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രാലയം വ്യക്തമാക്കിയത്. ചൈനയ്ക്കും യുഎസിനും ശേഷം ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

കാന്‍സര്‍ രോഗം പലപ്പോഴും തുടക്കത്തില്‍ നിശബ്ദമായി പുരോഗമിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നെഞ്ച്, വയര്‍, കുടല്‍ സംബന്ധമായ കാന്‍സറുകളില്‍ ആദ്യഘട്ട ലക്ഷണങ്ങള്‍ സാധാരണ ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയര്‍ വീക്കം, ചെറിയ വേദന, ക്ഷീണം എന്നിവയെ അസിഡിറ്റി, മാനസിക സമ്മര്‍ദ്ദം, പ്രായാധിക്യം തുടങ്ങിയവയായി കണക്കാക്കി അവഗണിക്കുന്നതാണ് പതിവ്. ഇതാണ് രോഗം ഗുരുതരമായ ഘട്ടത്തിലെത്താന്‍ കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അവഗണിക്കപ്പെടുന്ന മൂന്ന് പ്രധാന കാന്‍സര്‍ ലക്ഷണങ്ങള്‍

1 തുടര്‍ച്ചയായ ക്ഷീണം വിശ്രമം എടുത്തിട്ടും മാറാതെ തുടരുന്ന ക്ഷീണം
2 അകാരണമായി ശരീരഭാരം കുറയല്‍ ഭക്ഷണക്രമം മാറ്റാതെയുണ്ടാകുന്ന ഭാരം കുറയല്‍
3 ഭക്ഷണശീലങ്ങളിലെ മാറ്റങ്ങള്‍ ഭക്ഷണത്തോടുള്ള വിരക്തി, വേഗം നിറയുന്ന തോന്നല്‍, ദഹനക്കേട്

ഇതിന് പുറമേ, ദീര്‍ഘകാലം തുടരുന്ന ദഹനക്കേട്, തുടര്‍ച്ചയായ വയര്‍ വീക്കം തുടങ്ങിയവയെ മോശം ഭക്ഷണക്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമെന്ന് കരുതി പലരും അവഗണിക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം തുടര്‍ന്നാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം.

ചില കാന്‍സര്‍ ലക്ഷണങ്ങള്‍ വന്നു പോകുന്ന സ്വഭാവമുള്ളതും വേദനയില്ലാത്തതുമാകാം. ഉദാഹരണത്തിന്, മലത്തില്‍ രക്തസ്രാവം സ്ഥിരമായി ഉണ്ടാകണമെന്നില്ല. അതിനാല്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോകുമ്പോള്‍ അകത്ത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തിയിട്ടുണ്ടാകാം. അതുപോലെ സ്തനങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ വേദനയില്ലാതെ ഉണ്ടാകുന്ന മുഴകളും കാന്‍സറിന്റെ സൂചനയായേക്കാം.

കാന്‍സറിനെക്കുറിച്ചുള്ള പേടിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ അവഗണിക്കുന്നതിനു പകരം, സമയബന്ധിത പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Published

on

By

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.

Continue Reading

News

പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൊബൈല്‍ കേടായതിലെ മനോവിഷമമെന്ന് സൂചന

മൊബൈൽ ഫോൺ കേടായതിനെ തുടർന്നുളള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

By

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശിയായ ആരോണ്‍ അനില്‍ ജോസ് (20) ആണ് മരിച്ചത്. ആരോണ്ിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആരോണ്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ രണ്ടുദിവസം മുന്‍പ് കേടായതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 1056-ല്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം

Continue Reading

kerala

ഗുരുവായൂര്‍ ഭക്തരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്; 15 ദിവസത്തില്‍ 97 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.

Published

on

By

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്ര റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന സ്വദേശിയായ യുവാവിനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് സ്വദേശി മുഹമ്മദ് ഷാന്‍ (24) എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഡന്‍കോറില്‍ നിന്നാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് താമസ സൗകര്യം ബുക്ക് ചെയ്യാനെത്തുന്ന ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍, ഗുരുവായൂര്‍ മാത്രമല്ല, രാജ്യത്തെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായി രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിനിരയാകുന്ന പലര്‍ക്കും നഷ്ടമാകുന്ന തുക ചെറിയതായതിനാല്‍ പലരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍, വെറും 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തുകകളായി 97 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. സമഗ്ര പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കോടികളോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending