Connect with us

kerala

തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്

Published

on

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും ഹൈകോടതിയെ അറിയിക്കും. ജാമ്യ ഹരജിയിൽ തന്ത്രിക്കെതിരായ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും എസ്.ഐ.ടി ആവശ്യപ്പെടും.

അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു

Published

on

കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു. തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോ​ഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആൻ്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആൻ്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആൻ്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്’, എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലർക്കായിരുന്ന കെ എസ് ജോസും ചേർന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.

Continue Reading

kerala

കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര്‍ ആശുപത്രിയില്‍

Published

on

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് തികിത്സയും നല്‍കിയിരുന്നു.

ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്‌ന കുഴഞ്ഞവീണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ലസ്‌നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.
Continue Reading

kerala

സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി

സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്.

Published

on

By

ഷഹബാസ് വെള്ളില മലപ്പുറം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കുകള്‍ക്കായി ചോര്‍ത്തിയതായി പരാതി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധനവും, ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ജീവനക്കാരുടെ വ്യക്തിപരമായ വാട്സ്ആപ്പ് നമ്പറിലേക്ക് വന്നതോടെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംശയവുമായി ജീവനക്കാര്‍ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പര്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഡാറ്റാബേസുകളില്‍ (സ്പാര്‍ക്ക്) നല്‍കുന്ന ഫോണ്‍ നമ്പറുകള്‍ ജീവനക്കാരുടെ സമ്മതം ഇല്ലാതെ ഇത്തരം ബള്‍ക്ക് മെസേജിങ് കാമ്പയിനുകള്‍ക്കും പി.ആര്‍ വര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യ ലംഘനമാണ്. സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ഓരോരുത്തരുടെയും വ്യക്തി വിവരങ്ങള്‍ സ്വകാര്യതയാണ്. അതിലേക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ ഭരണകൂടം തന്നെ അത് കട്ടെടുക്കുന്നത് കടുത്ത അനീതിയാണെന്നാണ് ജീവനക്കാരുടെ പരാതി. സ്പാര്‍ക്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സ് പാര്‍ക്കിന് ആര് അധികാരം കൊടുത്തുവെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സുരക്ഷിതമായിരിക്കേണ്ട സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ‘സ്പ്രിംക്ലര്‍’ മോഡല്‍ വിവാദത്തിന്റെ ആവര്‍ത്തനമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണെന്നും ആക്ഷേപവും ഉയരുന്നു.

ശമ്പള വിതരണത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമായി ജീവനക്കാര്‍ നല്‍കിയ സ്വകാര്യ ഫോണ്‍ നമ്പറുകളും പേരുകളും അവരുടെ വ്യക്തമായ അനുമതിയില്ലാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വ്യക്തമായ ഡാറ്റാ മോഷണമാണ്. 286 മാസത്തെ ഡി.എ കുടിശിക നിഷേധിച്ച സര്‍ക്കാര്‍, വെറും ഒരു മാസത്തെ തുക നല്‍കി ജീവനക്കാരെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തടഞ്ഞുവെച്ച ഭവന വായ്പയും വ്യക്തതയില്ലാത്ത അഡ്വേര്‍ഡ് പെന്‍ഷനും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായി മാത്രം മാറിയതാ യും ജീവനക്കാര്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ക്ക് ഡി.എ. ഡി.ആര്‍ വര്‍ധനവും ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചും ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരുതരത്തിലുള്ള പരിഹാരവും കാണാത്ത സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. ഇപ്പോഴും ജീവനക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

 

Continue Reading

Trending