kerala
മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍
വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.
കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’
പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
kerala
മൂതിക്കയത്ത് പുഴയിലേക്ക് ലോറിയിറക്കാൻ ഇരുമ്പ് ഫാക്ടറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ- കം- ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിലേക്ക് ലോറിയിറക്കുന്നതിനായി ഫാക്ടറി മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പദ്ധതി പ്രദേശത്തു നിന്ന് മണ്ണും മണലും നീക്കുന്നതിന്റെ ഭാഗമായി ലോറികൾക്ക് സുഗമമായി പുഴയിലേക്കിറങ്ങാനാണ് ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി റോഡ് പോലെയാക്കി മാറ്റിയതെന്നാണ് ആക്ഷേപം. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
മൂതിക്കയം, പാല കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. ഇവിടേക്കെത്തിയ ലോറികൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
തുടർന്ന് കൊളത്തൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ചർച്ച നടത്തി. മാലിന്യം പുഴയിൽനിന്ന് ഉടൻ നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. പുഴയിൽ മാലിന്യം തള്ളിയവർക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് പാലംകൂട്ടായ്മ പ്രവർത്തകരായ നാസർ പുഴക്കൽ, ഷാക്കിർ കീഴ്‌മുറി, ഷരീഫ്, റഷീദ്, അബ്ബാസ് വാതുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മാലിന്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.
തിരുവേഗപ്പുറ പഞ്ചായത്തിനെയും മൂർക്കനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകേ നിർമിച്ച മൂതിക്കയം റെഗുലേറ്റർ പദ്ധതി പ്രദേശത്തുനിന്നാണ് മണ്ണുംമണലും നീക്കുന്നത്. ആഴ്ചകൾക്കുമുൻപുതന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് മണൽനീക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.
kerala
എം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
ആരംഭ ദശയിലായിരുന്ന മണ്ഡലത്തിന് ആവശ്യമായ പ്രാഥമിക, പശ്ചാത്തല സൗകര്യങ്ങളൊക്കെ ഒരുക്കാന്‍ സാധിച്ചു.
വേങ്ങര: പുതുതായി രൂപീകരിച്ച വേങ്ങര നിയോജക മണ്ഡലത്തില്‍ ആദ്യ അഞ്ച് വര്‍ഷം ഭരണപക്ഷത്തെ മന്ത്രിയായും, പിന്നീട് പത്ത് വര്‍ഷം പ്രതിപക്ഷത്തെ എം.എല്‍.എ ആയും പ്രതിനിധികരിച്ച പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയോജക മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കൊണ്ടുവന്നത്. ആരംഭ ദശയിലായിരുന്ന മണ്ഡലത്തിന് ആവശ്യമായ പ്രാഥമിക, പശ്ചാത്തല സൗകര്യങ്ങളൊക്കെ ഒരുക്കാന്‍ സാധിച്ചു. റോഡുകളൊക്കെ റബറൈസ്ഡ് ചെയ്ത്‌നവീകരിച്ചു. ഇടവഴികള്‍ വരെ കോണ്‍ക്രീറ്റ് ചെയ്തു. അഞ്ചുവര്‍ഷക്കാലം കൊണ്ട് ഏഴോളം പാലങ്ങള്‍ ഉണ്ടായി. എന്നാല്‍ പിന്നീടു പത്ത് വര്‍ഷക്കാലത്തെ പിണറായി സര്‍ക്കാരിന്റെ വികസന മുരടിപ്പ് ഉണ്ടായിട്ടും കഴിയും വിധത്തില്‍ വികസനാളില്‍ മണ്ഡലത്തെ മുന്നോട്ട് നയിക്കാനായി. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു നിര്‍ദേശിച്ച പലപ്രവൃത്തികളും മുടങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ അവയില്‍ മിക്കതും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.
കാരത്തോട്-കൂരിയാട് വരെ 12 കോടിയുടെ ഭരണാനുമതി ലഭ്യമാക്കി. നാടുകാണി പരപ്പനങ്ങാടി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി പിന്നീട് റബറൈസ്ഡ് ചെയ്യാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ആ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ ഈ റോഡിന്റെ നവീകരണം നീണ്ടു പോയി, അവസാനം എം.എല്‍.എയുടെ നിരന്തര ഇടപെടലിന്റെ ഫലമായി ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുള്ളത്.
കാരത്തോട് പുള്ളിക്കല്ല് ചേറൂര്‍ റോഡ്, ചേറൂര്‍ പാറക്കണ്ണി കിളിനക്കോട് റോഡ്, കൂരിയാട് അച്ഛനമ്പലം റോഡ്, വേങ്ങര അച്ഛനമ്പലം എസ്.എസ്.റോഡ്, വേങ്ങര പറപ്പൂര്‍ കോട്ടക്കല്‍ റോഡ് റിടാറിങ്, ഒതുക്കുങ്ങല്‍ കുഴിപ്പുറം ആട്ടീരി റോഡ്, മറ്റത്തൂരങ്ങാടി മുനമ്പ്ത്ത് റോഡ്, എന്നിവ ബി.എം. ബി.സി. മുഖേന റബറൈസ്‌ചെയ്തു. മിനി ഊട്ടി റോഡിന് 12 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വേങ്ങര കുരിയാട് റോഡ് റബറൈസ് ചെയ്യാനായി 5 കോ ടി-എഗ്രിമെന്റ വെച്ച് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കാരത്തോട് വേങ്ങര റോഡിന് 12 കോടിഭരണാനുമതി ലഭ്യമാക്കി. ഒരു കോടി രൂപ ചെലവഴിച്ച് നെല്ലിപ്പറമ്പ് റോഡ് വശം കെട്ടുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.
4 കോടി രൂപ ചെലവഴിച്ച് മിനി കിളിനക്കോട് റോഡ്, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ ടിപ്പുസുല്‍ത്താന്‍ റോഡിന് മൂന്ന് കോടി അനുവദിച്ച് പ്രവത്തികള്‍ ഉടന്‍ ആരംഭിക്കും. വേങ്ങരയിലെ ഗതാഗത കുരുക്കാന്‍ ഫ്‌ലൈഓവറിനായി പരിഹരിക്കുന്നതിന് എം.എല്‍.എ നിര്‍ദേശിച്ച ഫ്‌ലൈ ഓവര്‍ കുഴിഞ്ഞ മൂന്ന് ബജറ്റുകളിലും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ തുക അനുവദിച്ചില്ല. ആകെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്ക് മാത്രമായി 18 ലക്ഷം രൂപമാത്രമാണ് അനുവദിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ എം.എല്‍.എയുടെ നിരന്തര ഇടപെടലില്‍ സമയബ ന്ധിതമായി പൂര്‍ത്തിയാക്കി. നിലവില്‍ 220 കോടി രൂപയുടെ പ്രൊജക്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍,കച്ചേരിപ്പടിയില്‍ റവന്യൂ ടവര്‍ എന്നിവക്കായുള്ള ഭരണനടപടികള്‍ ലഭ്യമായിട്ടുണ്ട്. വേങ്ങര പഞ്ചായത്തില്‍ ഹോമിയോ ഡിസ് പെന്‍സറികള്‍ ആരംഭിച്ചു. കുന്നുംപുറം പി.എച്ച്.സിക്ക് പുതിയ കെട്ടിട നിര്‍മാണം, കണ്ണമംഗലം പി.എച്ച്.സിക്ക് പുതിയ കെട്ടിടം, പറപ്പൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം, ഒതുക്കുങ്ങല്‍ ആയുഷ് കെട്ടിടം, എന്നിവ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു. ഊരകം ഹോമിയോ, ഒതുക്കുങ്ങള്‍ എഫ്.എച്ച്.സി. ഹോസ്പിറ്റല്‍ കെട്ടിടം എന്നിവ നിര്‍മ്മിക്കാന്‍ ഒരു കോടിയുടെ ഭരണാനുമതിയായി. വേങ്ങര സി.എച്ച്.സിയില്‍ ഡയാലിസിസ് സെന്റര്‍ കൊണ്ട് വരാനുള്ള ശ്രമം നടന്നുവരുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ കാരണം നടക്കാതെ പോകുകയാണ്. എല്ലാ പഞ്ചായത്തിലും സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി മറ്റത്തൂര്‍ റെഗുലേറ്റര്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തി-ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ ഏ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തി പുരോഗമിക്കുന്നു. വേങ്ങരയിലെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ പുതിയ ഹയര്‍സെക്കന്റ്‌റി ബാച്ചുകള്‍ അനുവദിച്ചു. വേങ്ങര ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് വിവിധ പദ്ധതികളിലായി 3 കോടിയോളം രൂപയുടെ കെട്ടിടം, ഒതുക്കങ്ങല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കാരാത്തോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കുറ്റാളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, ജി.യു.പി.എസ്.വലിയോറക്ക് (വേങ്ങര-പാലശ്ശേരിമാട്) 3 കോടി 20 ലക്ഷത്തിന്റെ പുതിയ കെട്ടിടം,കുറുക സ്‌കൂളിന് പുതിയ കെട്ടിടം, കക്കാടംപുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം, കൊളപ്പുറം ഗവണ്‍മെന്റ്‌റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം, പുകയൂര്‍ ഗവണ്‍മെന്റ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നൊട്ടപ്പുറം സ്‌കൂളിന് പുതിയ കെട്ടിടം, ചേറൂര്‍ ചാക്കീരി മെമ്മോറിയല്‍ യുപി സ്‌കൂളിന് പുതിയ കെട്ടിടം, പറപ്പൂര്‍ ചോലക്കുണ്ട് സ്‌കൂളിന് പുതിയ കെട്ടിടം എന്നിവക്ക് ഫണ്ട് ലഭ്യമാക്കി.
സ്‌കൂള്‍ലൈബ്രറികള്‍ക്ക് 10 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ അനുവദിച്ച് നല്‍കി. കിളിനക്കോട്.കെ.വി സബ്‌സ്റ്റേഷന് ഭരണാനുമതിയായി പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുംപുറം സബ്സ്റ്റേസ്റ്റഷന്‍ പ്രവൃത്തി അന്തിമഘട്ടത്തില്‍ ആണ്, വോള്‍ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളും, ത്രീഫേസ് ലൈനുകളും സ്ഥാപിച്ചു അംബേദ്കര്‍ ഗ്രാമം പട്ടിക ജാതി നഗര്‍ എന്നിവയുടെ നവീകരണം എന്നിവ നടന്നുകണ്ണമംഗലം പഞ്ചായത്തിലെ പടപ്പറമ്പ് നഗര്‍,വേങ്ങരയിലെ ഗന്ധിക്കുന്നു നഗര്‍, ഊരകത്തെ വെങ്കുളം നഗറുകള്‍ ഒരു കോടി വീതം ചെലവഴിച്ച് നവീകരിച്ചു. കണ്ണമംഗലത്തെ ചണ്ണയില്‍, വേങ്ങരയിലെ പൂവത്തുപറമ്പ്, ഊരകത്തെ കീരന്‍കുന്ന് നഗറുകള്‍ക്ക് ഒരു കോടി രൂപവീതം വകയിരുത്തി .ഏ.ആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടിരൂപയുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു.
ഊരകം കോങ്കടപ്പാറയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി രൂപ വകയിരുത്തി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്/മിനിമസ്റ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 3 കോടിയോളം രൂപ ചെലവഴിച്ചു. ഊരകം, പറപ്പൂര്‍ സ്മാര്‍ട്ട് വില്ലേജുകള്‍ക്കായി ഒരു കോടി അനുവദിച്ചു. ഊരകം കല്‍പാത്തിയില്‍ ടൂറിസം പദ്ധതിക്കായി ഒരു കോടിയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചു. വേങ്ങര ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളിന് മനോഹരമായ കവാടം നിര്‍മിച്ചു നല്‍കി.കണ്ണമംഗലം, പറപ്പൂര്‍ പൈന്‍ ആന്‍ന്റ് പാലിയേറ്റീവിന് വാഹനം വാങ്ങുന്നതിന് എം. എല്‍.എ ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയിട്ടുണ്ട്. നടപടികള്‍ നടന്നു വരുന്നു. കണ്ണമംഗലം മൃഗാശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു. ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധഗ്രാമീണപ്രാദേശിക റോഡുകള്‍ നവീകരിച്ചു.
kerala
ഇത് കാരുണ്യ മാസം, കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാനാവില്ല; പാളയം ഇമാം
തിരുവനന്തപുരം: കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ലെന്ന് പാളയം ഇമാം സുഹൈബ് മൗലവി. ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്.
വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികമായി എല്ലാവരും പരസ്പരം സഹായിക്കുന്ന രീതിയാണ് നമ്മുടെ നാടിന്റേതെന്ന് പാളയം ഇമാം പറഞ്ഞു. ‘ പൊങ്കാല റമദാനിലാണ് വന്നത്. ഈ സമയത്തും നമ്മുടെ നാട്ടിലേക്ക് പൊങ്കാലയിടാൻ സഹോദരിമാർ വരുമ്പോൾ അവർക്ക് അതിഥികൾ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ആതിഥേയർ എന്ന നിലക്ക് നമ്മൾക്ക് എല്ലാ ബാധ്യതകളുമുണ്ട്. റമദാന്റെ കാരുണ്യം വിശ്വസികൾക്കെന്നപോലെ സഹോദര സമുദായങ്ങൾക്കും അനുഭവിക്കാനുള്ളതാണ്. റമദാൻ കാരുണ്യത്തിന്റെ മാസമാണ്. ദൈവത്തിന്റെ കൃപയും സ്‌നേഹവും മനുഷ്യന് ആർജിക്കാൻ സാധിക്കണമെങ്കിൽ മനുഷ്യനെ സ്‌നേഹിച്ചുകൊണ്ടും കരുണ കാണിച്ചുകൊണ്ടും മനുഷ്യപറ്റുള്ള പെരുമാറ്റം കൊണ്ടും മാത്രമേ സാധിക്കൂ എന്ന വലിയ പാഠം റമദാൻ നൽകുന്നുണ്ട്’- പാളയം ഇമാം പറഞ്ഞു.
ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ വിശ്വാസികളോട് ഇമാം ആവശ്യപ്പെട്ടിരുന്നു.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം’. സുഹൈബ് മൗലവി .ജുമുഅ ഖുതുബയില്‍ പറഞ്ഞിരുന്നു.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

