kerala
കപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്‍
ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) കേരളത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ വന്‍ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) കേരളത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പല്‍ നിര്‍മാണ രംഗത്തെ ടാറ്റയുടെ നിക്ഷേപ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ വേഗത്തില്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
കാപ്പി ഉല്‍പന്നങ്ങള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ നിര്‍മിക്കുന്ന വിപുലമായ ശൃംഖലയുണ്ടെങ്കിലും, ടാറ്റ ഗ്രൂപ്പ് ഇതുവരെ സ്വതന്ത്രമായി കപ്പല്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം, പുതിയ നിക്ഷേപ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ ശേഷി വലിയ രീതിയില്‍ ഉയര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന നീക്കങ്ങള്‍ക്കിടയിലാണ് ടാറ്റയുടെ ഈ വന്‍ നിക്ഷേപ വാര്‍ത്ത പുറത്തുവരുന്നത്. കപ്പല്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയുമായി സഹകരിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കൊച്ചി, വിഴിഞ്ഞം എന്നിവയോട് ചേര്‍ന്ന് കപ്പല്‍ നിര്‍മാണശാലകളും റിപ്പയറിങ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഈ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ടാറ്റയുടെ വരവ് കൂടുതല്‍ കരുത്തുപകരും.
kerala
മുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ
മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തില്‍ യുവ സഭകള്‍ സംഘടിപ്പിക്കും. സംഘടനാ ഭാരവാഹികളില്‍ നവോന്‍മേഷത്തിനും ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമാറ് ആദ്യം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലാണ് യുവ സഭകള്‍ ഡിസൈന്‍ ചെയ്യുക.നാടിന്‍റെ പുരോഗമന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിനും ലഹരിയടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും യുവതയെ സര്‍ഗ്ഗാത്മക മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനടക്കം ആശയങ്ങള്‍ യുവ സഭയില്‍ ചര്‍ച്ചക്ക് വെക്കും.
നാടിനും വീടിനും രാജ്യത്തിനും പ്രതീക്ഷയായ യുവതയെ സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഉപയോഗപ്പെടുത്തും. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശങ്ങളിലും നേതൃത്വം നല്‍കുവാന്‍ യൂത്ത് ലീഗുകാരെ സജ്ജരാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് യുവ സഭ രൂപം നല്‍കും.
യുവ സഭയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ ജൂലൈ 16 വ്യാഴം നടക്കും. മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷററും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെവി മുഹമ്മദലി എന്ന കുഞ്ഞാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്‍റ് സിദ്ദീഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി വിവി നാസര്‍ സംബന്ധിക്കും.
kerala
ഹോര്‍മുസ് പ്രതിസന്ധി; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
ഒരു പവന്‍ 1,04,800 രൂപ
ഒരു ഗ്രാം 13,100 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയുടെ കുറവാണുണ്ടായി ഒരു ഗ്രാമിന് 13,100 രൂപയായും പവന്‍ വില 1040 രൂപ കുറഞ്ഞ് പവന് 1,04,800 രൂപയായുമാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,770 രൂപയായും പവന്‍േറത് 86,160 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും പ്രതിസന്ധി ശക്തമാവുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സ്പോട്ട് ഗോള്‍ഡ്് നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,059.11 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് 4,067.10 ഡോളറിലെത്തി.
kerala
കാലിക്കറ്റ് പി.വി.സി നിയമന യോഗ്യത: സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതം. യു.ഡി എഫ് സിൻഡിക്കേറ്റംഗങ്ങൾ
കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.
പ്രോ വൈസ് ചാൻസലറെ വൈസ് ചാൻസലറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് നിയമിക്കേണ്ടതാണ്. അതിനാൽ, പ്രോ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമനത്തിനായി ഒരു വ്യക്തിയെ ശുപാർശ ചെയ്യുന്നത് വൈസ് ചാൻസലറുടെ പ്രത്യേക അധികാരപരിധിയിലും വിവേചനാധികാരത്തിലുമാണ്. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കും മറ്റ് അക്കാദമിക് നിയമനങ്ങൾക്കും നിലവിൽ പരിഗണിക്കുന്നത് യുജിസിയുടെ 2018ലെ റെഗുലേഷനുകളാണെന്നും അവർ ചൂണ്ടിക്കാട്ടി.
2018ലെ യുജിസി റെഗുലേഷൻ പ്രകാരം ഡോ. പി. റഷീദ് അഹമ്മദിന് കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ആവശ്യമായ യോഗ്യതയുണ്ട്. 2010ലെ യുജിസി ചട്ടങ്ങളിൽ പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി സർവകലാശാല പ്രൊഫസർ ആയിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും 2018ലെ റെഗുലേഷനിൽ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഇടതുപക്ഷ സിൻഡിക്കേറ്റ് തന്നെ സർവ്വകലാശാലയിൽ നടപ്പാക്കിയതാണ് 2018 ലെ യു.ജി.സി. റെഗുലേഷൻ.
2010 യുജിസി റെഗുലേഷൻ പൂർണമായും അസാധുവാക്കിയാണ് 2018ലെ യുജിസി റെഗുലേഷൻ നിലവിൽ വന്നതെന്നും അതിനാൽ പുതിയ ചട്ടങ്ങളാണ് നിയമനത്തിന് ബാധകമൊന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ആക്ട് പ്രകാരവും പിവിസി നിയമനം സാധുവാണ്.
2018ലെ യുജിസി റെഗുലേഷൻ അടിസ്ഥാനമാക്കി ഇടത് സർക്കാർ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊ വൈസ് ചാൻസലർ നിയമനം നടത്തിയിരുന്നു. അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനായിരുന്ന ഡോ. എസ്. അയ്യൂബിനെയാണ് 2019 ൽ പിവിസിയായി നിയമിച്ചത്.
അതേസമയം, സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് തെറ്റായി നടത്തിയ അധ്യാപക നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും സംവരണ അട്ടിമറി പുറത്ത് കൊണ്ടുവരികയും സർവകലാശാലയിലെ സിപിഐഎമ്മിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഡോ. പി. റഷീദ് അഹമ്മദ് പ്രൊ വൈസ് ചാൻസലറായി നിയമിതനായതാണ് ഇപ്പോഴത്തെ എതിർപ്പുകൾക്ക് പിന്നിലെ രാഷ്ട്രീയ കാരണമെന്ന് യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങളായ ടി. ജെ. മാർട്ടിൻ, സി. പി. ഹംസ, ഡോ. ടി. എം. വാസുദേവൻ, ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, മധു പി.,ലെഫ്റ്റനന്റ് ഡോ. അബ്ദുൾ ജബ്ബാർ, ഡോ. എ. കെ. ഷാഹിന മോൾ, ജെയ്സൺ ജോസഫ് എ.ടി, കബീർ മുതുപറമ്പ്, എന്നിവർ പറഞ്ഞു.
-
india3 days agoആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും
-
kerala2 days agoഹോര്‍മുസ് പ്രതിസന്ധി; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
-
GULF1 day agoഒരു യുഗത്തിന്റെ വിസ്മയം: ഖത്തറിന്റെ പ്രിയപ്പെട്ട ‘അമീര്‍ വാലിദ്’ ഓര്‍മ്മയാകുമ്പോള്‍
-
GULF1 day agoകാറില്‍ അടിയന്തിര ലൈറ്റുകള്‍; തടവും ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു അബുദാബി കോടതി
-
GULF1 day agoഅബുദാബിയിലെ ഡ്രൈവറില്ലാ ടാക്സികളുടെ മോഡല്‍ അവതരിപ്പിച്ചു
-
GULF1 day agoലിവ ഈത്തപ്പഴ മേളയില്‍ ട്രാഫിക് പോയിന്റ് പ്രോഗ്രാം ഒരുക്കി അബുദാബി പോലീസ്
-
News8 hours agoഇലക്ട്രിക് സ്കൂട്ടർ : കര്‍ശന നിര്‍ദ്ദേശങ്ങളുമായി അബുദാബി പൊലീസ്
-
kerala5 hours agoമുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ

