Connect with us

EDUCATION

പ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ

Published

on

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അപേക്ഷിക്കാനുള്ള അവസരം നൽകിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി 20,199 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ വിദ്യാർഥിക്ക് പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ ഓഗസ്റ്റ് 10 രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11 ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

85.20 മാണ് വിജയശതമാനം

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.

അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.

Advertisement

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.

 

Continue Reading

EDUCATION

‘റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ ​ഗസ്റ്റ് ടീച്ചേഴ്സിനെ എന്തിനാണ് വെക്കുന്നത് ?’; സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം നടക്കുന്നില്ലന്ന് പരാതി

എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല

Published

on

മലപ്പുറം: സംസ്ഥാനത്ത് ഹൈസ്ക്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം കൃത്യമായി നടക്കുന്നില്ലന്ന് പരാതി. പിഎസ്‍സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പല ജില്ലകളിലും വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് നിയമിച്ചത്. റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനം മാത്രം നടക്കുന്നുവെന്നാണ് ആക്ഷേപം.

2023 ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ ലിസ്റ്റിന്റെ കാലാവധി തീരും. പക്ഷേ, അധ്യാപക നിയമനം നടക്കുന്നില്ല എന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിൽ 56 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും നിയമനം ലഭിച്ചില്ല. എന്നാൽ 60 പേരുടെ താൽക്കാലിക തസ്തികളാണ് സൃഷ്ടിച്ചത്. മലപ്പുറത്ത് 32 ഒഴിവുകളിലാണ് താൽക്കാലിക അധ്യാപകരെ നിയമിച്ചു.

ഒരു റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സമയത്ത് ഗസ്റ്റ് അധ്യാപകരെ വെക്കാന്‍ പാടില്ലെന്നും 32 ഒഴിവുകളില്‍ ഇപ്പോൾ താൽക്കാലിക അധ്യാപകരെ വെച്ചുകൊണ്ടാണ് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

ലിസ്റ്റിന്റെ കാലാവധി തീരാനായതോടെ ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പലർക്കും ഇനി അവസരം ലഭിക്കണമെന്നില്ല. റാങ്ക് ലിസ്റ്റ് നിലനിൽക്കെ സ്ഥിര നിയമനം നടത്താതെ താൽക്കാലിക നിയമനം നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തും.

Advertisement
Continue Reading

EDUCATION

ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15ന്

അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

Published

on

തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ്പ് ഫോര്‍ മൈനോറിറ്റീസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഡയറക്ടര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂര്‍ണമായ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471-2302090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

2025-26 അധ്യയന വര്‍ഷത്തില്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍(യു.ജി.സി) അംഗീകരിച്ച എല്ലാ സര്‍വകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലര്‍/ഫുള്‍ടൈം ഗവേഷണം ചെയ്യുന്ന കേരളീയര്‍ ആയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട (മുസ്‌ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ”ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച് ഫെലോഷിപ് ഫോര്‍ മൈനോറിറ്റീസ്” സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

പ്രതിമാസം 20,000 രൂപ വീതം ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കുന്നു. അപേക്ഷകര്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെയോ സര്‍കലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഗുലര്‍/ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

Advertisement

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 30% ഫെലോഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായും 5% ഫെലോഷിപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. അപേക്ഷകരുടെ പ്രായം 40 വയസ്സില്‍ കവിയാന്‍ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്.

Continue Reading

Trending