Connect with us

More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുതിക്കുന്നു

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കി. മുപ്പത്തിയേഴാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഗോള്‍ വേട്ട തുടങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ക്കായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്രിസ് സ്മാലിംഗും രണ്ടാം പകുതിയില്‍ പോള്‍ പോഗ്ബ, റുമേലു ലുക്കാക്കു എന്നിവരും ഗോളുകള്‍ നേടി. മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും കുതിപ്പ് തുടരുകയാണ്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കവര്‍ വെസ്റ്റ് ബ്രോമിനെ കീഴടക്കി. റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെത്തിയ അല്‍വാരോ മൊറാത്തോയാണ് ചെല്‍സിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഈഡന്‍ ഹസാര്‍ഡ് രണ്ട് വട്ടം വല ചലിപ്പിച്ചപ്പോള്‍ മാര്‍ക്കോസ് അലോണ്‍സോ മെന്‍ഡോസയും ഗോള്‍പ്പട്ടികയില്‍ ഇടം പിടിച്ചു. ബ്രസീലുകാരനായ ഗബ്രിയേല്‍ ജീസസ് ഇടവേളക്ക് ശേഷം ഗോളടിക്കാരനായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളിന് മുന്‍ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റിയെ കീഴടക്കി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനല്‍ രണ്ട് ഗോളിന് ടോട്ടനത്തെ പരാജപ്പെടുത്തിയിരുന്നു

india

‘‘തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ബി.​ജെ.​പി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​ത്ത് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്, എസ്.ഐ.ആറില്‍ ബംഗാളില്‍ ഗുരുതര വീഴ്ചകള്‍: മമത

Published

on

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​സ്.​ഐ.​ആ​ർ വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​ന്യൂ​മ​റേ​ഷ​ൻ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക ‘എ’ ​മു​ത​ൽ ‘ഇ​സെ​ഡ്’ വ​രെ അ​ബ​ദ്ധ​ങ്ങ​ളാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്റു​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ ആ​രോ​പി​ച്ചു.

‘‘തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ബി.​ജെ.​പി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​ത്ത് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്യൂ​മ​റേ​ഷ​ൻ ഘ​ട്ട​ത്തി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ളാ​ണ് സം​ഭ​വി​ച്ച​ത്. അ​ർ​ഹ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യേ​റെ വോ​ട്ട​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് അ​റി​യി​ല്ല’’- അ​വ​ർ പ​റ​ഞ്ഞു.

Continue Reading

kerala

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

Published

on

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.

Continue Reading

india

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

Published

on

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ​ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.

വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ‌ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ‌ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ​ഗോസ്റ്റ് പേയറിങ്(GhostPairing ).

ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് ന‍ടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.

ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.

  • സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
  • ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.tech
  • വാട്സ്ആപ്പിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.
  • പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.
Continue Reading

Trending