Video Stories
ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ അംഗപരിമിതര്‍ക്കെതിരെയും: എന്‍എച്ച്ആര്‍സി
ദോഹ: അംഗപരിമിതര്‍ക്കെതിരെയും ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങളുണ്ടായതായി ഖത്തര്‍. മനുഷ്യചരിത്രത്തില്‍തന്നെ അസാധാരണമായ നടപടികളാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി കുറ്റപ്പെടുത്തി. ഉപരോധരാജ്യങ്ങള്‍ അംഗപരിമിതരെപ്പോലും വെറുതെവിട്ടില്ല.
നിരവധിപേരുടെ കുടുംബബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. സഊദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ആസ്പത്രികളില്‍ നിന്നും രോഗികളെ പുറത്താക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ഡോ. അല്‍മര്‍റി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം ജനീവയില്‍ ആവശ്യപ്പെട്ടു. ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ക്രൂരതകളാണ് ഉപരോധ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡോ. അല്‍മര്‍റി ആവര്‍ത്തിച്ചു.യുഎന്നിന്റെ അംഗ വൈകല്യം സംഭവിച്ചവരുടെ അവകാശം സംരക്ഷിക്കുന്നതിനു ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ കാറ്റലീന ദേവന്‍ദാസുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതുസംബന്ധമായ പൂര്‍ണവിവരങ്ങള്‍ കാറ്റലീനയ്ക്ക് കൈമാറി. വളരെ ദാരുണമായ അവസ്ഥയിലായിരുവരെപോലും പുറത്താക്കി. മനുഷ്യത്വമില്ലാത്ത സമീപനമാണ് ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ചത്. യൂ.എന്‍. മനുഷ്യാവകാശ സമിതിക്ക് മുമ്പില്‍ കാറ്റലീന സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ക്രൂരതകള്‍ ഉള്‍പ്പെടുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അംഗപരിമിതര്‍ക്കെതിരെ ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ ഖത്തര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിയമലംഘനങ്ങളുടെ വ്യാപ്തി കൃത്യമായി മനസിലാക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും ഡോ.അല്‍മര്‍റി ആവശ്യപ്പെട്ടു. അതേസമയം ഖത്തറിനെതിരായ ഉപരോധം തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനി ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രതിസന്ധി കൃത്രിമമായി കെട്ടിച്ചമച്ചയ്ക്കപ്പെട്ടതാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ നിബന്ധനകള്‍ക്കും തീര്‍ത്തും വിരുദ്ധമാണ് ഉപരോധരാജ്യങ്ങളുടെ നയനിലപാടുകളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുഎന്‍ സുരക്ഷാസമതിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായിട്ടായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും നിലവിലെ പ്രതിസന്ധി കനത്ത വെല്ലുവിളിയാകുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ സംവിധാനം ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തുടര്‍ന്ന് അതിനെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുകയെന്നത് അത്യന്തം അപകടകരമാണ്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിലാണ് ഉപരോധരാജ്യങ്ങള്‍ ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കോ രാജ്യങ്ങള്‍ തമ്മിലോ ജനങ്ങള്‍ തമ്മിലോ ഉള്ള പരസ്പര ബന്ധങ്ങള്‍ക്കോ ഉപരോധ രാജ്യങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല. ജിസിസി കൂട്ടായ്മയുടെ സംരക്ഷണത്തിനു പോലും ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. രാജ്യാന്തര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ് ഉപരോധരാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ആരോഗ്യകരമായ സംവാദത്തിലൂടെയും ടേബിള്‍ ചര്‍ച്ചകളിലൂടെയുമേ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാകു. ഇക്കാര്യത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് ആല് ജാബിര്‍ അല്‍ സബാഹ് പോലെയുള്ള നേതാക്കളുടെ ശ്രമങ്ങള്‍ ഏറെ പ്രശംസനീയര്‍ഹമാണെന്നും ശൈഖ ആലിയ വ്യക്തമാക്കി.
Video Stories
ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിഎച്ച്പി
വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു
ന്യൂഡല്‍ഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്തു. മതവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ നിലപാടെന്ന് സംഘടന വ്യക്തമാക്കി.
ഹിന്ദു കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും, അത്തരത്തിലുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും വിഎച്ച്പി നിര്‍ദേശിച്ചു. വാണിജ്യ ലാഭത്തിനായി ‘ ഹാപ്പി ക്രിസ്മസ് ‘, ‘മെറി ക്രിസ്മസ്’ തുടങ്ങിയ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിച്ചു.
ഡിസംബര്‍ 13ന് വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത കടയുടമകള്‍ക്കും ഷോപ്പിംഗ് മാള്‍ നടത്തിപ്പുകാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള കത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി സംഘടിത മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റ് മതങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് അവയ്ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതായെന്നും കത്തില്‍ പറയുന്നു.
ക്രിസ്മസ് ആഘോഷിക്കുന്നതോ അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോ ചെയ്യുന്ന ഷോപ്പിംഗ് മാളുകളുടെയും സ്കൂളുകളുടെയും മാനേജ്മെന്റുകള്‍ക്ക് കത്തയക്കുമെന്നും വിഎച്ച്പി അറിയിച്ചു. ഇതിലൂടെ സംഘര്‍ഷമോ ശത്രുതയോ സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സമാധാനപരമായ സാംസ്കാരിക ഉണര്‍വ് വളര്‍ത്തുകയാണ് ഉദ്ദേശമെന്നും സംഘടന നേതാക്കള്‍ വിശദീകരിച്ചു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുസമൂഹത്തിന്റെ സഹിഷ്ണുതയെ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുകയാണെന്നും അത് തടയുകയാണ് കത്തിന്റെ ലക്ഷ്യമെന്നും സുരേന്ദ്ര ഗുപ്ത മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ പരസ്യമായി വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നുമാണ് വിഎച്ച്പിയുടെ നിലപാട്.
Video Stories
ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി
ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത
മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന് കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീം (ടി20):
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്, റിങ്കു സിംഗ്.
Video Stories
ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ച കലാകാരന്; ശ്രീനിവാസന് ആദരാഞ്ജലികള്‍
ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. “പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം”
കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.
‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന് സത്യന് അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന് അന്തിക്കാട് വികാരാധീനനായി.
ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala3 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala21 hours agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News12 hours agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
