News
ക്രിസ്മസ് രാവില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്; കമ്പിളി ചുറ്റി സുരക്ഷിതനാക്കി ‘ലിയോ’
തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ ‘ലിയോ’ എന്ന പുതിയ അതിഥി
ഡിസംബര്‍ മാസത്തിലെ തണുത്ത രാവിലൊന്നില് അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്. തണുപ്പേല്‍ക്കാതിരിക്കാനായി കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ ലഭിച്ച ഈ പുതിയ അതിഥിക്ക് ‘ലിയോ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
3.245 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയില്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന് അവകാശികളായ ആരെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. അതേസമയം, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് ആകെ 10 കുട്ടികളെയാണ് ലഭിച്ചതെന്ന് സമിതി വ്യക്തമാക്കി. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
Health
പ്രമേഹം നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.
ഒരു വ്യക്തിയുടെ ദിവസത്തെ ആരോഗ്യനില വലിയൊരു ഭാഗം രാവിലെ പിന്തുടരുന്ന ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാവിലെ ചായയോ ചൂടുവെള്ളമോ അടക്കം കഴിക്കുന്ന പാനീയങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം ഉള്ളവര്‍ രാവിലെ സ്വീകരിക്കുന്ന ഭക്ഷണത്തിലും പാനീയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിലും കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.
ഗ്രീന്‍ ടിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. നാരങ്ങ വെള്ളം ചെറുചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കരളിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
മഞ്ഞള്‍ വെള്ളം ദിവസവും രാവിലെ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് എന്ന ഘടകം ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇത് കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായകരമാണ്.
kerala
മാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്.
പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്. താന്‍ അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്‍ ആയിരുന്നില്ല. അവിടെ മദ്യപിച്ചതടക്കമുള്ള കാര്യങ്ങള്‍ നടന്നു. മാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും. അതാണ് അവിടെ പ്രശ്നമുണ്ടായതെന്നും ഷോണ്‍ ജോര്‍ജ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘മാന്യമായ ഒരു കരോള്‍ ആയിരുന്നില്ല അത്. മാന്യമായ കരോള്‍ ആണെങ്കില്‍ പള്ളി അറിയണ്ടേ? രൂപത അറിയണ്ടേ? നടത്തുന്ന കരോള്‍ മാന്യമായിരിക്കണം. അല്ലാതെ നാട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്ന രീതിയില്‍, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവിടെ മദ്യപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നു. അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോള്‍ ആയിരുന്നില്ല. അതാണ് അവിടെ പ്രശ്നമുണ്ടായത്’ -ഷോണ്‍ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയില്‍ വിദ്യാര്‍ഥികളായ പത്തു പേര് ക്രിസ്മസ് കരോളും ബാന്‍ഡ് വാദ്യങ്ങളുമായി എത്തിയപ്പോള്‍ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ആര്.എസ്.എസ് ബി.ജെ.പി പ്രവര്ത്തകന് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിന് രാജ് (24) റിമാന്‍ഡിലാണ്.
News
ഇടത് കാല്‍മുട്ടിന് വീണ്ടും ശസ്ത്രക്രിയ: 2026 ലോകകപ്പ് ലക്ഷ്യമിട്ട് നെയ്മര്‍, ഇപ്പോള്‍ വിശ്രമത്തില്‍
ആരോഗ്യം വീണ്ടെടുത്ത് 2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കണമെന്ന ആഗ്രഹത്തിലാണ് നെയ്മര്‍.
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബ്രസീല്‍ ഫുട്ബോള്‍ ലീഗില്‍ സാന്റോസിനായി കളിക്കുന്ന 33കാരനായ താരത്തിന്റെ ഇടത് കാല്‍മുട്ടിലാണ് ഇത്തവണ ശസ്ത്രക്രിയ നടത്തിയത്. ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് നടത്തിയത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി.
ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ ഡോക്ടറാണ് ലാസ്മര്‍. ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണെന്നും അടുത്ത ദിവസങ്ങളില്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് നെയ്മറിന്റെ കണംങ്കാലിന് ഗുരുതരമായ പരിക്ക് സംഭവിച്ചപ്പോഴും ശസ്ത്രക്രിയ നടത്തിയത് ഡോ. ലാസ്മറായിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് നെയ്മര്‍ വീണ്ടും കളത്തിലിറങ്ങി തന്റെ ക്ലബ്ബായ സാന്റോസിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. ബ്രസീല്‍ ഫുട്ബോള്‍ ലീഗില്‍ സാന്റോസിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ പ്രകടനമാണ് താരം കാഴ്ചവച്ചത്.
ആരോഗ്യം വീണ്ടെടുത്ത് 2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കണമെന്ന ആഗ്രഹത്തിലാണ് നെയ്മര്‍. രണ്ട് വര്‍ഷം മുമ്പാണ് താരം അവസാനമായി ബ്രസീല്‍ ദേശീയ ടീമിനായി മത്സരിച്ചത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ നെയ്മര്‍ 128 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയാക്കി നെയ്മര്‍ എപ്പോള്‍ മൈതാനത്തേക്ക് മടങ്ങുമെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പൂര്‍ണ വിശ്രമവും തുടര്‍ച്ചയായ ഫിസിയോതെറാപ്പിയും അനിവാര്യമാണ്. പരിക്ക് ഭേദമായി ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടുക എന്നതാണ് നിലവില്‍ നെയ്മറിന്റെ പ്രധാന ലക്ഷ്യം.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala21 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News17 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
