മലപ്പുറം: മഴ കനത്തതോടെ മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പോലീസും മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിന്...
ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല മതിലകത്തിനു സമീപം ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണഞ്ചേരി അനുഗ്രഹയില്‍ രാഗേഷ്(30) ആണ് മരിച്ചത്. അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജീവനക്കാരായ രാഗേഷ് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്നും സമീപവാസികളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം പ്രൊജക്ട് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്നു എസ്.ഡി.പി.ഐ. അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ അംഗങ്ങളല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു. അവര്‍ പാര്‍ട്ടി...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവാസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ. ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. ഹോസ്റ്റലില്‍ എ.ബി.വി.പി ബന്ധമുള്ള വിദ്യാര്‍ഥികളുമായി ചില പ്രശ്നങ്ങളുണ്ടായതിന്റെ അടുത്ത...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അനുഭവസമ്പന്നനായ പൈലറ്റിന്റെ...
നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ ബാറ്റിങിന് ഇറങ്ങിയ...
പി. മുഹമ്മദ് കുട്ടശ്ശേരി കളികള്‍ക്കും കായികാഭ്യാസങ്ങള്‍ക്കും വലിയ പ്രാധാന്യവും പ്രോത്സാഹനവുമാണ് ഇന്ന് ലോകം നല്കിക്കൊണ്ടിരിക്കുന്നത്. ഇവയിലെ ചില ദോഷവശങ്ങളോട് വിയോജിക്കുന്നുവെങ്കിലും പൊതുവില്‍ ഇവയിലെ നന്മകള് അംഗീകരിക്കുന്നു. കാരണം ‘നല്ലതെല്ലാം അനുവദിക്കുകയും ചീത്തയായത് നിരോധിക്കുകയും ചെയ്യുന്നു’ എന്നതാണല്ലോ...
അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ഡൊണാള്‍ഡ് ജോണ്‍ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വിവാദപ്രസ്താവനകളും പ്രതിലോമകരമായ നടപടികളും സോവിയറ്റ്കാലത്തെ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലേക്ക് വീണ്ടും കൊണ്ടെത്തിക്കുമോയെന്ന ആകുലതയിലാണ് ലോകം. കാലങ്ങളായി ഒരുമിച്ചുനിന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നേര്‍ക്കുപോലും ട്രംപ് വാളോങ്ങിക്കഴിഞ്ഞു. ഇന്ത്യപോലെ ജനാധിപത്യത്തിലും...
പാറ്റ്ന: ബിഹാറില്‍ ജെഡിയുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് ഷാ...