main stories
അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍
തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു.
കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍. ആക്രമണം സ്ഥിരീകരിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയം. തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു. വിമാനങ്ങള്‍ എവിടെ നിന്നാണ് പറന്നുയര്‍ന്നതെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള രാജ്യമാണ് കുവൈത്ത്. മേഖലയിലെ അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി ആയാണ് സംഭവം വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ കുവൈറ്റില്‍ നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും എന്നാല്‍ അവയിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
main stories
‘ഒറ്റപേര് സഞ്ജു സാംസണ്‍’; ടി20 ലോകകപ്പില്‍ വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് വി ഡി സതീശന്‍
സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സെമിഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണ്‍നെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”ഒറ്റപേര് സഞ്ജു സാംസണ്‍” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് ഇന്ത്യയുടെ ജയം.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നേടിയ ഈ വിജയം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ചരിത്ര നേട്ടമാകുകയും ചെയ്തു.
തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.
1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
അതേസമയം ‘ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.
കൽപറ്റ: മായാത്ത ഓർമകളുമായി അവർ വീണ്ടുമെത്തി. നഷ്ടങ്ങളുടെ വ്യഥയിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്‌ലിംലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങളിലക്ക്. നിറകണ്ണുകളോടെയാണ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും അവർ ഏറ്റുവാങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് തങ്ങൾക്ക് കിട്ടിയ ഓരോ വീടുകളുമെന്ന് അവർ അതിശയത്തോടെ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്‌ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിംലീഗ് ഒരുക്കിയത്. മുസ്ലിംലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ഇന്ന് പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്‌സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ബ്രിക് പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും
കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.
-
News1 day agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News24 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News22 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News1 day ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world1 day ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News1 day ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News24 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News23 hours agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

