കാട്ടുപന്നികള്‍ ഉള്‍പ്പെടെ ആള് നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തില്‍ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
ബസ്സുകള്‍ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
കോസ്റ്റ് ഗാര്‍ഡ്, കേരളം ,കര്‍ണാടക, ഗോവ, സംസ്ഥാനങ്ങളിലെ കടലുകളില്‍ മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇത് വരെയും ഒരു വിവരവും കിട്ടിയിട്ടില്ല.
അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുന്നതിന് പൊലീസ് ആരംഭിച്ച 'പോള്‍ ബ്ലഡ്' മൊബൈല്‍ ആപ്പിലൂടെ സൗജന്യമായി രക്തം ലഭ്യമാക്കിയത് 6488 പേര്‍ക്ക്.
എറണാകുളം ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
ഇ.ഡിയുടെ നടപടിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സജിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിവരെയാണ് സജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മാനദണ്ഡമില്ലാതെ ടിക്കറ്റ് വില്‍പ്പന നടത്തി കായിക പ്രേമികളെ ചൂഷണം ചെയ്തവര്‍ക്കെതിരെയും യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.