ഭരണപക്ഷം പറഞ്ഞത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്.
തൃക്കാക്കരയിലെ ജനങ്ങളോട് തല കുനിച്ച് നന്ദി പറയുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.
മലയാളിയെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച ഇടത് മുന്നണിക്ക് മുഖത്തേറ്റ അടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്ന് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.
വര്‍ഗീയതയെയും വിഭാഗീയതയെയും തരാതരം ഉപയോഗിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എമ്മിന്റെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയെന്ന് മുസ്ലിം ലീഗ് ഉന്നതധികാര സമിതി അംഗം കെപിഎ മജീദ്.
തങ്ങളുടെ വര്‍ഗീയ സോഷ്യല്‍ എഞ്ചിനീയറിംഗിനേക്കാള് കരുത്തുറ്റതാണ് കേരളത്തിന്റെ മതേതര മനസ്സെന്ന് ഇനിയെങ്കിലും സി.പി.എം മനസ്സിലാക്കണം.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.
മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
വയനാട് ജില്ലയില്‍ 34 ബദല്‍ സ്കൂളുകള്‍ അടച്ച് പൂട്ടി. ഇതോടെ 430 വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍.
സ്കൂള്‍ പ്രവേശനോത്സവം സംസ്ഥാന വ്യാപകമായി ആഘോഷമായി നടന്നെങ്കിലും മെയ് മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനാധ്യാപക സ്ഥലംമാറ്റം നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നിസംഗത.
പരാജയകാരണം പരിശോധിക്കും, മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും അവിശ്വസനീയവും അപ്രതീക്ഷിതമായ വിധിയാണ് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.