ലോസ്ആഞ്ചലസ്: സംഗീത ലോകത്തിനു പുതിയമാനങ്ങള്‍ നല്കിയ വിശ്വവിഖ്യാത കനേഡിയന്‍ കവിയും സംഗീതജ്ഞനുമായ ലിയോനാര്‍ഡ് കൊഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം...
ഗസ്സ: ഫലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നിലുള്ളവരെ തനിക്കറിയാമെന്നു ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഫലസ്തീന് ഫത്താഹ് മൂവ്മെന്റ് സംഘടിപ്പിച്ച അറഫാത്തിന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തിലാണ് മഹമൂദ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ അറഫാത്തിന്റെ...
അഹമ്മദാബാദ്: ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമെന്ന് രാജ്കോട്ട് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഗുജറാത്ത് പത്രം ഏഴു മാസം മുമ്പു തന്നെ ‘പ്രവചിച്ചു’. അഖില എന്ന ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പത്രമാണ്...
ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന് സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ...
ചണ്ഡിഗഡ്: സത്ലജ്-യമുന കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെ വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പ്രകാശ്...
കൊച്ചി: ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് മത്സരം കാണാന്‍ സിദാന്റെ മുഖം മൂടിയണിഞ്ഞ് ഗാലറിയിലെത്താന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്റെ ആഹ്വാനം. ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തിന് ശേഷം ചെന്നൈയിന് പരിശീലകന് മാര്‍ക്കോ മറ്റരാസി...
ആദ്യ സീണില്‍ അവസാന സ്ഥാനത്ത് നിന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ അതിജീവനത്തിന്റെ ആദ്യ സീസണ് ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല, 2014ലെ പ്രകടനത്തിന് സമാനമാണ് ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനം, ഇന്ന് ടീം നിലവിലെ ചാമ്പ്യന്മാരായ...
മഡ്ഗാവ്: നാല് മിനുട്ട് അധികസമയം. ആ നാലാം മിനുട്ടില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ കുതിപ്പ്. രണ്ട് നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍മാരെ പിറകിലാക്കുന്നു. അപകടം മനസ്സിലാക്കി ഗോള്‍ക്കീപ്പറുടെ വരവ്-അദ്ദേഹത്തെ കട്ട് ചെയ്ത് റോമിയോ പന്ത് വലയിലേക്ക് പായിച്ചു…… അടുത്ത...
ഇതാണ് ബ്രസീല്‍…. ഈ കളിയാണ് കളി…. വജ്രായുധം ആത്മവിശ്വാസമായിരുന്നു. അത് നെയ്മറില് തുടങ്ങി എല്ലാവരിലും പ്രകടമായിരുന്നു. ജയിക്കണമെന്ന വാശി, ഗോളടിക്കണമെന്ന വിശ്വാസം- അതിന്റെ പ്രതിഫലനമായിരുന്നു തെറ്റാത്ത പാസുകളും കുറയാത്ത വേഗതയും. കഴിഞ്ഞ ലോകകപ്പ് നല്ല അനുഭവമായിരുന്നില്ല...
തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുകയും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ യു.എ.ഇ എക്സ്ചേഞ്ചിന്റെ എക്സ്പേ ഡിജിറ്റല്‍ വാലറ്റ് വൈറലായി. പണമിടപാടുകള്‍ എക്സ്പേ വാലറ്റുവഴി ലളിതമായും വേഗത്തിലും നടത്താന്‍ കഴിയുന്നതിനാല്‍ കൂടുതല്‍പേര്‍ ഈ സംവിധാനം...