ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. തലപ്പാടി-നീലേശ്വരം ദേശീയപാത വികസനം ഇരുവരും ചര്‍ച്ച ചെയ്തു. സ്ഥലമേറ്റെടുത്താല്‍ മറ്റു നടപടികള്‍ വേഗത്തിലാക്കുമെന്ന് ഗഡ്കരി ഉറപ്പ് നല്കി....
കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്....
കൊച്ചി: അംഗീകാരമില്ലാത്ത സ്കൂളുകള്‍ തല്ക്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷവും സ്കൂള്‍ പ്രവര്‍ത്തിക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്....
കോട്ടയം: കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പന്ത്രണ്ടാം ക്ലാസ് ഇകണോമിക്സ് പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
സിഡ്നി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത്...
കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണിയാണെന്ന് പ്രതി മാര്ട്ടിന്. കേസിനു പിന്നില്‍ മഞ്ജു വാര്യരാണെന്നും മാര്ട്ടിന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്റെ ആരോപണം. നടി മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനുമാണ് കേസിനു...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന് ഡോ.പങ്കജ് ഫട്നിസ് നല്കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്‍ ‘അജ്ഞാതനായ’ മറ്റൊരു പ്രതി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 22,840രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഈ മാസം 20 മുതല്‍ വില വര്‍ദ്ധിച്ചുവരികയായിരുന്നു. ഏറെക്കാലത്തെ ഉയര്‍ന്ന നിരക്കായ 22,920...
മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുരുക്കിലായ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു. പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്ന് സണ്‍റൈസേഴ്സ് ഉടമകള്‍ അറിയിച്ചു. നേരത്തെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് രാജസ്ഥാന്...