പ്യോങ്യാങ്: ജപ്പാനു മുകളിലൂടെ പുതിയ വീര്യമേറിയ മധ്യദൂര മിസൈല്‍ വിക്ഷേപിച്ച് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ച ഉത്തരകൊറിയ പ്രകോപനം അവസാനിപ്പിക്കുന്നില്ല. അമേരിക്കയുമായുള്ള സൈനിക ശക്തി സന്തുലനമാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയക്കെതിരെ...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി. മുത്തുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടര്ന്നുപോയതാണെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രണ്ടു മാലകളിലെയും വിഗ്രഹത്തിന് മുകളില്‍ ചൂടുന്ന കുടയിലെയും വജ്രങ്ങളാണ് കാണാതായതെന്നതായിരുന്നു...
അണ്ടര്‍-17 ലോകകപ്പ് കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കുള്ള സമ്മാനമായി കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള രണ്ടാം ഘട്ട സര്‍വീസ് ഒക്ടോബര്‍ മൂന്നിന് തുടങ്ങിയേക്കും. അണ്ടര്‍-17 ലോകകപ്പിന് മുമ്പായി മെട്രോയുടെ പാലാരിവട്ടം-മഹാരാജാസ്...
ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്സ് ബസാറില്‍ പതിനായിരക്കണക്കിന്...
ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്സ് ബസാറില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ്...
ലണ്ടന്‍: ലണ്ടനിലെ തുരങ്കപാതയില്‍ മെട്രോ ട്രെയിനിലുണ്ടായ സ്ഫോനവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന് അറസ്റ്റില്‍. ഡോവറില്നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 30 പേര്‍ക്ക് പരിക്കേറ്റ സ്ഫോടനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ഇടതുപക്ഷം ധൈര്യം കാണിക്കാത്തത് പരാജയം മുന്നില്‍ കണ്ടാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാറിനെ വിലയിരുത്തിയാല്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാവും കിട്ടുകയെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്ലിം അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്. മാനുഷികമായ പരിഗണനകള്‍ വെച്ച് ഇവരെ തിരിച്ചയക്കരുതെന്ന് കമ്മീഷന് ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ എച്ച്.എല്‍ ദത്തു പറഞ്ഞു. ‘ മനുഷ്യാവകാശ...
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു....
കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കിടെ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടേണ്ടി വരുമെന്ന് ആര്.എസ്.എസിനോടും അനുബന്ധ സംഘടനകളോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ട് കളിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്കി. വിജയദശമി നാളില്‍ ശാസ്ത്ര പൂജനുമായി (ആയുധപൂജ) മുന്നോട്ടു...