News

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

By webdesk17

December 25, 2025

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചാരുമ്മൂടില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവ ക്ലബ്, ലിബര്‍ട്ടി ക്ലബ് എന്നിവരുടെ കരോള്‍ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

കരോള്‍ സംഘത്തിനിടയിലേക്ക് ഒരു ബൈക്ക് കടന്നുവന്നതിനെ തുടര്‍ന്നാണ് വാക്കേറ്റം ഉണ്ടായതും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് മാറിയതും. കരോള്‍ സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നു.

പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്ത്രീകള്‍ അടക്കം കരയുന്നതും നിലത്ത് വീണുകിടക്കുന്നതും വ്യക്തമായി കാണാം. സംഭവത്തില്‍ നൂറനാട് പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു