News

പ്രമേഹ രോഗികള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കേക്കും കലോറിയും വ്യായാമവും ശ്രദ്ധിക്കണം

By webdesk17

December 25, 2025

കേക്കില്ലാതെ ക്രിസ്മസ് ആഘോഷം പൂര്‍ണമാകില്ല. എന്നാല്‍ മധുരവും കൊഴുപ്പും നിറഞ്ഞ കേക്കുകള്‍ പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേക്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ ഇടയാക്കും.

ഒരു കഷ്ണം കേക്കില്‍ (ഏകദേശം 50 ഗ്രാം) നിന്ന് ലഭിക്കുന്ന കലോറി കത്തിക്കാന്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായ നടത്തമോ, അല്ലെങ്കില്‍ 20 മിനിറ്റ് ഓട്ടമോ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരീരത്തിലെ പേശികള്‍ക്ക് ഗ്ലൂക്കോസ് ശരിയായി ആഗിരണം ചെയ്യാന്‍ ശാരീരിക അധ്വാനം അനിവാര്യമാണ്. ഒരു കഷ്ണം കേക്കില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും രക്തത്തില്‍ കലരുമ്പോള്‍, രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലാക്കാന്‍ ലളിതമായ നടത്തത്തേക്കാള്‍ അല്‍പം കൂടുതല്‍ തീവ്രതയുള്ള വ്യായാമം ആവശ്യമായി വരും.

അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും, കലോറി നിയന്ത്രണത്തിനൊപ്പം വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.