Connect with us

india

‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം

കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

Published

on

പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളിലും, സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പ്രതിഷേധം. വോട്ടെണ്ണലിന് ശേഷം മേയ് 4 മുതല്‍ ബി.ജെ.പി മുപ്പതോളം തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി പാര്‍ട്ടി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ പോലീസ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം സുബേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചു.

ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. ‘പോരാട്ടം അല്ലെങ്കില്‍ മരണം’ എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആഹ്വാനമെന്നും അവര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ വേദി സ്ഥാപിക്കാനോ അനുമതിയില്ല. ടി.എം.സിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.’ – മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും തൃണമൂല്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; 10 ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില കൂട്ടി

ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു.

Published

on

രാജ്യത്ത് പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.51 രൂപയായും ഡീസല്‍ വില 92.49 രൂപയായും ഉയര്‍ന്നതായി ഇന്ധന ഡീലര്‍മാര്‍ അറിയിച്ചു.

ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ധനവിലയില്‍ മൂന്ന് രൂപയുടെ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരാന്‍ കാരണം. ഫെബ്രുവരി മാസത്തില്‍ ബാരലിന് ശരാശരി 69 ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ ചെലവ്, നിലവില്‍ 113 മുതല്‍ 114 ഡോളര്‍ വരെയായി ഉയര്‍ന്നു.

 

Advertisement
Continue Reading

india

ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ ശുശ്രൂഷിക്കാനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് ഡല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (NCR) തന്നെ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വന്തം വീട്ടില്‍ താമസിക്കാനും ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശിക്കാനും മാത്രമേ അനുമതിയുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് പോകരുത്. കൂടാതെ ഈ ദിവസങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ ഈ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്ന് ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. ഇതിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Advertisement
Continue Reading

india

ഇന്‍സ്റ്റഗ്രാമില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് മോദി സര്‍ക്കാരിന്റെ ഭീരുത്വ രാഷ്ട്രീയ പകപോക്കല്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ചോദിച്ചു.

Published

on

രാജ്യത്ത് ഉയരുന്ന ചെറുത്തുനില്പ്പുകളെയും വിയോജിപ്പുകളെയും അധികാരമുപയോഗിച്ച് അടിച്ചമര്ത്തുന്ന കേന്ദ്ര സര്ക്കാര് നടപടിയില് പുതിയ ഇരയായി മാറിയിരിക്കുകയാണ് യുവാക്കളുടെ ട്രെന്ഡിംഗ് കൂട്ടായ്മയായ ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ (ഇഖജ). ഇന്സ്റ്റഗ്രാമില് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനേക്കാള് കൂടുതല് ഫോളോവേഴ്സിനെ നേടി കുതിപ്പ് തുടരുന്നതിനിടയിലാണ് പാര്ട്ടിയുടെ എക്സ് (ട്വിറ്റര്) അക്കൗണ്ടിന് കേന്ദ്ര സര്ക്കാര് ഇന്ത്യയില് വിലക്കേര്പ്പെടുത്തിയത്. ‘നിയമപരമായ ആവശ്യപ്രകാരം’ അക്കൗണ്ട് ഇന്ത്യയില് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് എക്സ് അധികൃതര് വ്യക്തമാക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില് വിദ്യാര്ത്ഥികള്ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്ട്ടിയുടെ സ്ഥാപകന് അഭിജീത് ദിപ്‌കെ ചോദിച്ചു. ഭരണകൂടം തങ്ങളെ ഇത്രയധികം ഭയപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ഇന്സ്റ്റഗ്രാമിലൂടെ പരിഹസിച്ചു.
എക്സ് അക്കൗണ്ട് പൂട്ടിച്ച് വായടപ്പിക്കാന് നോക്കിയ കേന്ദ്ര സര്ക്കാര് നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്സ്റ്റഗ്രാമിലൂടെ പാര്ട്ടി പ്രതികരിച്ചത്. ഇന്ത്യയെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന് പരിഹസിച്ചുകൊണ്ട്, വിയോജിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശൈലിയെ അവര് രൂക്ഷമായി വിമര്ശിച്ചു.
തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകള്‘ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധിക്ഷേപിച്ചതിനെതിരെ ഉയര്ന്ന പരിഹാസ പ്രതികരണമെന്നോണമാണ് മേയ് 16-ന് ഈ ഡിജിറ്റല് പാര്ട്ടി രൂപീകൃതമായത്. എന്നാല് വെറും 5 ദിവസത്തിനുള്ളില് 1.3 കോടിയിലധികം ഫോളോവേഴ്സുമായി ഇന്സ്റ്റഗ്രാമില് ബിജെപിയെപ്പോലും (8.8 മില്യണ്) പിന്നിലാക്കാന് ഈ ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചു.
‘ഭരണകൂടത്തിന്റേത് ഒരു സെല്ഫ് ഗോളാണ്. ഇത് പ്രതീക്ഷിച്ചതായിരുന്നു. യുവാക്കളുടെ ചോദ്യങ്ങള്ക്ക് മുന്നില് മറുപടിയില്ലാതെ വരുമ്പോള് അക്കൗണ്ടുകള് ബ്ലോക്ക് ചെയ്യുന്നത് കേന്ദ്രത്തിന്റെ സ്ഥിരം രീതിയാണ്.’ അഭിജീത് ദിപ്‌കെ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളെ കാറ്റില്പ്പറത്തിക്കൊണ്ട് സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്ത്തുന്ന കേന്ദ്ര നയങ്ങള്ക്കെതിരെയുള്ള യുവതലമുറയുടെ വലിയൊരു വികാരമായി ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ മാറിയിരിക്കുകയാണ്. തങ്ങളെ അടിച്ചമര്ത്താന് നോക്കുന്ന കേന്ദ്ര സര്ക്കാരിന്റെ ഫാസിസ്റ്റ് രീതികള്ക്കെതിരെ സോഷ്യല് മീഡിയയിലൂടെ കൂടുതല് ശക്തമായി മുന്നോട്ട് പോകുമെന്നാണ് പാര്ട്ടി അണികള് നല്കുന്ന മുന്നറിയിപ്പ്. മഹുവ മൊയ്ത്ര ഉള്പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ ജനകീയ മുന്നേറ്റത്തിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading

Trending