Connect with us

Culture

വ്യാജ വാര്‍ത്തക്കെതിരെ നിയമവുമായി മക്രോണ്‍

Published

on

 

പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല വിവരങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയകളിലൂടെ കളവുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മക്രോണ്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് തന്നെ ബ്ലോക്ക് ചെയ്യാന്‍ ഫ്രഞ്ച് അധികാരികള്‍ക്ക് സാധിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘പൊന്മാൻ’യിലെ പി.പി. അജേഷ്; കഥാപാത്രത്തെ ഉൾക്കൊള്ളാൻ നോവൽ വലിയ സഹായമായി – ബേസിൽ ജോസഫ്

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു

Published

on

‘പൊന്മാൻ’ എന്ന ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ‘പൊന്മാൻ’ ചിത്രീകരിച്ച സ്ഥലങ്ങൾ, നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതേ നാട്ടിലും പരിസരങ്ങളിലുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബുക്ക് പലവട്ടം വായിച്ചു. ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഉറച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അജേഷ് ആയി തന്നെ മാറിയതുപോലെ തോന്നുമായിരുന്നു,” ബേസിൽ പറഞ്ഞു.

ഏറെ ജനപ്രീതിയും വാണിജ്യ വിജയവും നേടിയ ‘പൊന്മാൻ’യിലെ പ്രകടനം ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബേസിലിന് നേടിക്കൊടുക്കുമെന്ന രീതിയിലാണ് ആരാധകർ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ, അഭിനയത്തിലേക്ക് കടക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ബേസിൽ മനസ് തുറന്നു. “ഒരു സംവിധായകനായി മാത്രം മുന്നോട്ട് പോകുന്നത് എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. സാമ്പത്തികമായി ചില പ്രശ്നങ്ങൾ വരാം, പ്രത്യേകിച്ച് നടന്മാരുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരുമ്പോൾ. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് തീരുമാനിച്ചത്. ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്താനും കഴിഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

രാജമൗലിയും ജെയിംസ് കാമറൂണും ഒരേ വേദിയിൽ; ‘വാരണാസി’ ഷൂട്ടിങ്ങിലേക്ക് ക്ഷണം ചോദിച്ച് കാമറൂൺ

വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

Published

on

ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.

ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Continue Reading

Film

കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.

Published

on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.

2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.

ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

Continue Reading

Trending