Connect with us

News

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 1,120 രൂപ കുറഞ്ഞു

ഗ്രാമിന് 140 രൂപ കുറഞ്ഞു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1,120 രൂപ കുറഞ്ഞ് ഇന്ന് 1,13,600 രൂപയായി. ഇന്നലെ ഒരു പവന് 1,14,720 രൂപയായിരുന്നു വില. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,200 രൂപയായി. ഇന്നലെ 14,340 രൂപയായിരുന്നു.

24 കാരറ്റ് സ്വര്‍ണം പവന് 1,23,928 രൂപയും 18 കാരറ്റ് സ്വര്‍ണം 92,944 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രണ്ടു ദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 1,920 രൂപയാണ് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നെതന്യാഹുവിനെ പ്രശംസിച്ച് മോദി

ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീന്‍ അനുകൂല സംഘടനകള്‍ രംഗത്തെത്തി.

Published

on

By

ന്യൂഡല്‍ഹി: അടുത്താഴ്ച ഇസ്രാഈല്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

സന്ദര്‍ശനത്തിന്റെ ഔദ്യോഗിക തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇസ്രാഈലിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീന്‍ അനുകൂല സംഘടനകള്‍ രംഗത്തെത്തി.

 

 

Continue Reading

News

എല്‍.പി സ്‌കൂള്‍ അധ്യാപകനിയമനം പ്രതിസന്ധിയില്‍; 10 ജില്ലകളില്‍ ഒരൊഴിവുപോലുമില്ല

കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.

Published

on

By

ലോവര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനം പ്രതിസന്ധിയില്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ പത്ത് ജില്ലകളില്‍ ഒരൊഴിവ് പോലും ഇല്ലെന്നതാണ് സ്ഥിതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.

കഴിഞ്ഞ വര്‍ഷം മേയ് 31ന് നിലവില്‍ വന്ന എല്‍.പി സ്‌കൂള്‍ ജില്ലാതല റാങ്ക് പട്ടികയില്‍ ആറായിരത്തിലേറെ ഉദ്യോഗാര്‍ഥികളുണ്ടായിരുന്നുവെങ്കിലും 109 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. 14 ജില്ലകളിലായി 6,147 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ആയിരത്തി അഞ്ഞൂറിലധികം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവ ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥിതി ഇത്ര ഗുരുതരമല്ലെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നിയമന പ്രതിസന്ധി കൂടുതല്‍ പ്രകടമായിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനനനിരക്ക് കുറഞ്ഞതോടെ പുതുതായി കുട്ടികള്‍ പ്രവേശിക്കുന്നില്ല. ഇതോടെ അധ്യാപക ഒഴിവുകളും കാര്യമായും കുറഞ്ഞു.

സാഹചര്യം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ അടുത്തിടെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും സെക്രട്ടറിയെയും നേരില്‍ കണ്ടു പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലാണ് ഇപ്പോള്‍ അവരുടെ പ്രതീക്ഷ.

 

Continue Reading

News

അഗ്‌നിവളയം തെളിയുന്ന നാഴിക; 2026-ലെ ആദ്യ വലയ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യക്ക് ദർശനം ഇല്ല

ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.

Published

on

By

2026ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണി 26 മിനിറ്റിന് ആരംഭിച്ച് രാത്രി 7 മണി 57 മിനിറ്റിന് അവസാനിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.

ഇന്നത്തേത് പൂര്‍ണ്ണ സൂര്യഗ്രഹണമല്ല, വലയ സൂര്യഗ്രഹണമാണ്. ഈ പ്രതിഭാസത്തില്‍ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോഴും സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്നില്ല. അതിനാല്‍ സൂര്യന്റെ പുറംഭാഗം ചന്ദ്രനെ ചുറ്റി തിളങ്ങുന്ന വലയമായി പ്രത്യക്ഷപ്പെടും. ഈ തിളക്കമുള്ള വൃത്തത്തെ ”അഗ്‌നിവളയം” എന്നാണ് വിളിക്കുന്നത്.

സൂര്യഗ്രഹണത്തിന്റെ ദൃശ്യമേഖല ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ വലയഗ്രഹണത്തിന്റെ പാതയില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും പുറത്താണ്. അതിനാല്‍ രാജ്യത്ത് ഭാഗികമായി പോലും ഗ്രഹണം ദൃശ്യമാകില്ല. ദക്ഷിണാര്‍ധഗോളത്തിലെ ചില പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണാന്‍ കഴിയുക.

പൂര്‍ണ്ണ വലയഗ്രഹണം അന്റാര്‍ട്ടിക്കയില്‍ ദൃശ്യമാകും. കൂടാതെ ആഫ്രിക്കയും തെക്കേ അമേരിക്കയും ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണം കാണാന്‍ കഴിയും. പസഫിക് മഹാസമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്ര മേഖലകളിലും ഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യ ഈ ദൃശ്യമേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഗ്രഹണം നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനായി കാണാന്‍ അവസരമുണ്ട്. നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. ഇതിലൂടെ വീട്ടിലിരുന്ന് സുരക്ഷിതമായി ഈ അപൂര്‍വ പ്രതിഭാസം നിരീക്ഷിക്കാം.

 

 

 

 

 

 

Continue Reading

Trending